HomeNewsMeetingFelicitationകാൽ നൂറ്റാണ്ടു പിന്നിട്ട അധ്യാപകരെ ആദരിച്ച് വളാഞ്ചേരി നഗരസഭ

കാൽ നൂറ്റാണ്ടു പിന്നിട്ട അധ്യാപകരെ ആദരിച്ച് വളാഞ്ചേരി നഗരസഭ

present-sir-valanchery-municipality

കാൽ നൂറ്റാണ്ടു പിന്നിട്ട അധ്യാപകരെ ആദരിച്ച് വളാഞ്ചേരി നഗരസഭ

വളാഞ്ചേരി: സ്വപ്നം കാണാൻ പഠിപ്പിച്ച പക്ഷികളെ പോലെ ഉയരങ്ങളിലേക്ക് ഉയരാൻ പ്രചോദിപ്പിച്ച അന്ധകാരത്തിൽ നിന്നും അറിവിന്റെ തീരത്തേക്ക് കൈപിടിച്ചുയർത്തിയ പ്രിയപ്പെട്ട അധ്യാപകരോടൊപ്പം സെപ്റ്റംബർ അഞ്ച് അധ്യാപക ദിനത്തിൽ വളാഞ്ചേരി നഗരസഭയുടെ നേതൃത്വത്തിൽ അധ്യാപക സംഗമവും കാൽ നൂറ്റാണ്ടിലേറെ കാലം അറിവിന്റെ വാതായനങ്ങൾ തുറന്നു കൊടുത്ത അധ്യാപകരെ ആദരിക്കലും നടത്തി.
Ads
ചടങ്ങ് ജില്ലാ പഞ്ചായത്ത് മെമ്പർ ബഷീർ രണ്ടത്താണി ഉദ്ഘാടനം ചെയ്തു. നഗരസഭാ ചെയർമാൻ അഷ്‌റഫ് അമ്പലത്തിങ്ങൽ അധ്യക്ഷത വഹിച്ചു. വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി നടപ്പാക്കുന്ന മഴ മേഘങ്ങൾക്കു മീതെ എന്ന വിദ്യാഭ്യാസ പ്രോജക്റ്റ്ന്റെ പ്രഖ്യാപനവും ചടങ്ങിൽ നടന്നു. നഗരസഭാ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ മുജീബ് വാലാസി സ്വാഗതം പറഞ്ഞ ചടങ്ങിൽ പി.എം.എ ഗഫൂർ മുഖ്യാതിഥിയായി .നഗരസഭാ വൈസ് ചെയർപേഴ്സൺ റംല മുഹമ്മദ് ,സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻമാരായ സിഎം റിയാസ്, മാരാത്ത് ഇബ്രാഹിം ,റൂബി ഖാലിദ് ,ദീപ്തി ശൈലേഷ് ,ഫൈസൽ തങ്ങൾ,ബദരിയ്യ ടീച്ചർ ,വാഹിദ് തുടങ്ങിയവർ സംസാരിച്ചു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!