കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത് സാക്ഷരതാ മിഷൻ ഓണാഘോഷ പരിപാടികൾക്ക് തുടക്കമായി
വളാഞ്ചേരി: കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത് സാക്ഷരതാ മിഷന്റെ ആഭിമുഖ്യത്തിൽ ടാഗോർ കോളേജിന്റെ സഹകരണത്തോടെ ഓണാഘോഷ പരിപാടികൾ സംഘടിപ്പിച്ചു .

കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്തു സാക്ഷരതാ മിഷന്റെ ആഭിമുഖ്യത്തിൽനടന്ന ഓണാഘോഷ പരിപാടികളുടെ ഉത്ഘാടനം കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആതവനാട് മുഹമ്മദ് കുട്ടി നിർവഹിക്കുന്നു
വാദ്യ മേളങ്ങളുടെ അകമ്പടിയോടെ രാവിലെ നടന്ന ഓണാഘോഷയാത്രയിൽ യാത്രയിൽ ജന പ്രതിനിധികളും സാമൂഹ്യ സാംസ്‌കാരിക സാക്ഷരതാ പ്രവര്ത്തകരും വിദ്യാർത്ഥികളും ഉൾപ്പടെ നിരവധി പേരാണ് പങ്കെടുത്തത് . ശേഷം നടന്ന ഓണാഘോഷ പരിപാടികളുടെ ഉത്ഘാടനം കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആതവനാട് മുഹമ്മദ് കുട്ടി നിർവഹിച്ചു. കുറ്റിപ്പുറം പഞ്ചായത്ത് പ്രസിഡന്റ് വസീമ വെളേരി അദ്യക്ഷത വഹിച്ചു .

കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്തു സാക്ഷരതാ മിഷന്റെ ആഭിമുഖ്യത്തിൽ നടന്ന ഓണാഘോഷ യാത്ര
കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത് വികസന കാര്യ സ്ഥിരം സമിതി ചെയര്മാന് എ പി സബാഹ്, ബ്ലോക്ക് പഞ്ചായത്ത് വിദ്യാഭ്യാസ സ്ഥിര സമിതി ചെയര്മാന് കെ.ടി. സിദ്ദിഖ് , കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത് അംഗം കൈപ്പള്ളി അബ്ദുല്ല കുട്ടി കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത് ബ്ലോക്ക് നോഡൽ പ്രേരക് കെ.ടി. നിസാർ ബാബു പ്രേരക്മാരായ കെ പി പുഷ്പ , കെ പി സിദ്ധീഖ് കോളേജ് പ്രിൻസിപ്പൽ ഷമീർ കുമ്പിടി , മാനേജിങ് ഡയറക്ടർ മുസ്തഫ എം മുനീർ സി തുടങ്ങിയവർ സംസാരിച്ചു .500 ഓളം പേർക് ഓണസദ്യയും നൽകി . ഇന്ന് (27 /8 /17 ) കരിപ്പോൾ തുല്യത പഠന കേന്ദ്രത്തിൽ വെച്ചു ഓണ സദ്യയും പഠിതാക്കളുടെ ഓണ മത്സര പരിപാടികളും നടക്കും.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here