കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത് സാക്ഷരതാ മിഷൻ ഓണാഘോഷ പരിപാടികൾക്ക് സമാപനമായി
കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്തു സാക്ഷരതാ മിഷന്റെ ആഭിമുഖ്യത്തിൽ നടന്നു കൊണ്ടിരിക്കുന്ന ഓണാഘോഷ പരിപാടികൾ സമാപിച്ചു.

കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്തു സാക്ഷരതാ മിഷന്റെ ആഭിമുഖ്യത്തിൽനടന്ന ഓണാഘോഷ പരിപാടികളുടെ ഉത്ഘാടനം കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആതവനാട് മുഹമ്മദ് കുട്ടി നിർവഹിക്കുന്നു
കരിപ്പോൾ ഹൈസ്കൂൾ പത്താം തരം പഠന കേന്ദ്രത്തിൽ നടന്ന ഓണാഘോഷ പരിപാടികളുടെ ഉത്ഘാടനം കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആതവനാട് മുഹമ്മദ് കുട്ടി നിർവഹിച്ചു. ആതവനാട് പഞ്ചായത്ത് മെമ്പർ സലാം കൂടശ്ശേരി അദ്യക്ഷത വഹിച്ചു. ആതവനാട് പഞ്ചായത്ത് പഞ്ചായത്ത് അംഗം ബഷീർ തിരുത്തി കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത് സാക്ഷരതാ മിഷൻ നോഡൽ പ്രേരക് കെ.ടി. നിസാർ ബാബു, കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത് സാക്ഷരതാ സമിതി അംഗം സുരേഷ് പൂവാട്ടു മീത്തൽ, ഹൈസ്കൂൾ ഹെഡ് മാസ്റ്റർ എം ഉമ്മർ, പ്രേരക്മാരായ എം ജംഷീറ, യു വസന്ത, കെ ശാരദ, പി വിജിഷ, കെ അഷ്‌റഫുദ്ധീൻ, സി. നിയാസ്, എം ബാലസുബ്രഹ്മണ്യൻ, എ ഷൌക്കത്ത്, കെ . പി റാഫി, കദീജ പാച്ചിയത്, എം ബാഷാ ബീഗം, സകരിയ, സന്തോഷ്, ഇല്യാസ് തുടങ്ങിയവർ സംസാരിച്ചു പഠിതാക്കളുടെ ഓണ മത്സര പരിപാടികളും , ഓണ സദ്യയുംനടന്നു
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here