ഇടശ്ശേരിയുടെ പൂവേ പോൽ പൂവേ… സ്മരണയിലലിയിച്ച് റി എക്കോയുടെ ഓണാഘോഷം നടന്നു
കുറ്റിപ്പുറം : 1955ൽ പ്രസദ്ധീകരിച്ച മഹാകവി ഇടശ്ശേരിയുടെ ഏറ്റവും ശ്രദ്ധേയമായ പൂവേ പൊലി പൂവേ എന്ന ഓണ കവിതയെ സ്മരിച്ച് തിരുന്നാവായയിലെ സാംസ്കാരിക പരിസ്ഥിതി സംഘടനയായ റീ എക്കൗ കുറ്റിപ്പുറത്ത് സംഘടിപ്പിച്ച ഓണാഘോഷ പരിപാടിയിൽ സാമൂഹ്യ-സാംസ്കാരിക സാഹിത്യ പരിസ്ഥിതി മേഖലയിലെ രംഗത്തെ നിരവധി പേർ പങ്കെടുത്തു. ആറര പതിറ്റാണ്ടുകൾക്ക് മുൻപുളള ഓണക്കാല ഓർമകൾ സദസിൽ പലരും പങ്കുവെച്ചു. അഞ്ച് വയസുകാരൻ കെ.യാഥവ് കൃഷ്ണ ആലപിച്ച കവിതയോടെ തുടങ്ങിയ പരിപാടി മുതിർന്ന പത്രപ്രവർത്തകൻ കായക്കൽ അലി ഉദ്ഘാടനം ചെയ്തു. റി എക്കൗ പ്രസിഡൻ്റ് സി.കിളർ അധ്യക്ഷനായി.നവാമുകുന്ദ ക്ഷേത്രം ദ്വേവസം എക്സിക്യൂട്ടീവ് ഓഫീസർ എ.പരമേശ്വരൻ, കുറ്റിപ്പുറം പ്രസ് ക്ലബ് പ്രസിഡൻ്റ് സുരേഷ് ഇ നായർ, മാമാങ്കം ട്രസ്റ്റ് ചെയർമാൻ സി.പി.എം ഹാരിസ്, കുമ്മാളിൽ മുഹമ്മദ് എന്ന കുഞ്ഞനു, വി.കെ അബൂബക്കർ മൗലവി, വി.പി ഫൈസൽ എടക്കുളം , കെ.വി ഉണ്ണികുറുപ്പ്, ചങ്ങമ്പള്ളി ഉമ്മർ ഗുരുക്കൾ, അഷ്ക്കർ പല്ലാർ, മുളക്കൽ മുഹമ്മദലി,
കാടാമ്പുഴ മൂസഗുരുക്കൾ, സതീശൻ കളിച്ചാത്ത്, ലത്തീഫ് കുറ്റിപ്പുറം, ചിറക്കൽ ഉമ്മർ എന്നിവർ സംസാരിച്ചു.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here