ഓട്ടോ മീറ്ററിന് വ്യാജ സീൽ നിർമിച്ച കേസിൽ ഒരാൾ തിരൂരിൽ അറസ്റ്റില്‍
തിരൂര്‍: ഓട്ടോ മീറ്ററിന് വ്യാജ സീലും ലെറ്റര്‍ പാഡ് ഉള്‍പ്പെടെയുള്ള രേഖകളും നിർമിച്ച കേസിൽ ഒരാൾ അറസ്റ്റില്‍. വടകര പയ്യോളി സ്വദേശി സജീവ് (52)ആണ് അറസ്റ്റിലായത്. തിരൂര്‍ താഴെപ്പാലത്തെ കെട്ടിടത്തിൽ മുറിയെടുത്ത് മഞ്ചേരിയിലെ അംഗീകൃത സ്ഥാപനമായ കൈരളി മീറ്റര്‍ സെയില്‍സിന്റെ പേരില്‍ വ്യാജ സീലും രേഖകളും തയാറാക്കി നല്‍കിയെന്ന പരാതിയിലാണ് അറസ്റ്റ്.
കൈരളി മീറ്റര്‍ സെയില്‍സ് സ്ഥാപന ഉടമ മഞ്ചേരി ആമയൂര്‍ റഫീഖിന്റെ പരാതിയെ തുടര്‍ന്നാണ് തിരൂര്‍ എസ്ഐ സുമേഷ് സുധാകറിന്റെ നേതൃത്വത്തിലുള്ള പൊലീസ് അറസ്റ്റ് ചെയ്തത്. ലീഗല്‍ മെട്രോളജി ഓഫീസ് ജീവനക്കാര്‍ക്ക് സംശയംതോന്നിയതിനെ തുടര്‍ന്ന് കൈരളി മീറ്റര്‍ സെയില്‍സ് സ്ഥാപന ഉടമയെ വിവരമറിച്ചു. പ്രതിയിൽനിന്ന് വ്യാജ സീലും ലെറ്റര്‍ പാഡും കണ്ടെത്തി.
ഒരുവര്‍ഷത്തോളമായി പ്രതി തിരൂര്‍ കേന്ദ്രീകരിച്ച് ഓട്ടോറിക്ഷകള്‍ക്ക് മീറ്ററിന‌് വ്യാജ സീൽ തയാറാക്കി കൊടുക്കുകയായിരുന്നുവെന്ന‌് പൊലീസ് പറയുന്നു. ലീഗല്‍ മെട്രോളജി ഓഫീസിന്റെ സീലും വ്യാജമായി ഉപയോഗിച്ചതായി വ്യക്തമായി.
തിരൂരിലെ മൂന്ന് ഓട്ടോകളില്‍ ഇതിനകം വ്യാജ സീല്‍ മീറ്റര്‍ കണ്ടെത്തി. മീറ്റര്‍ സീലും അനുബന്ധ രേഖകളും തയാറാക്കി നല്‍കുന്നതിന് 1100 രൂപയാണ് സജീവ് ഈടാക്കുന്നത്. നികുതി വെട്ടിപ്പിനും പ്രതിക്കെതിരെ കേസെടുത്തതായി എസ്ഐ അറിയിച്ചു.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here