രണ്ടത്താണിയിൽ കാറും പിക്കപ്പും കൂട്ടിയിടിച്ചു; ഒരാൾക്ക് പരിക്ക്
മാറാക്കര: ദേശീയപാത 66ലെ രണ്ടത്താണിയിലുണ്ടായ വാഹനാപകടത്തിൽ ഒരാൾക്ക് പരിക്ക്. വെള്ളിയാഴ്ച രാവിലെ ആറേകാലോടെയാണ് അപകടമുണ്ടായത്. കോട്ടക്കൽ ഭാഗത്തേക്ക് വരികയായിരുന്ന വാഗൺ ആർ കാറും പുത്തനത്താണി ഭാഗത്തേക്ക് പോവുകയായിരുന്ന അശോക് ലൈലണ്ട് ദോസ്ത് പിക്കപ്പും തമ്മിലാണ് കൂട്ടിയിടിച്ചത്. അപകടത്തിൽ പിക്കപ്പ് ഡ്രൈവർക്ക് നിസാര പരിക്കേറ്റു. ഇയാളെ രണ്ടത്താണിയിലെ സ്വകാര്യ അശുപത്രിയില്പ്രവേശിപ്പിച്ച് പ്രാഥമിക ചികിത്സ നൽകി. ഒരു ഓട്ടോറിക്ഷയെ മറികടന്ന് വന്ന കാർ നിയന്ത്രണം വിട്ട് പിക്കപ്പുമായി കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ കാറിൻ്റെ മുൻവശം പൂർണ്ണമായി തകർന്നു. അമിത വേഗതയിൽ കാർ വരുന്നത് കണ്ട പിക്കപ് ഡ്രൈവർ തൻ്റെ വാഹനം വെട്ടിച്ചതിനാൽ വലിയ അപകടം ഒഴിവായി. കാടാമ്പുഴ പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here