HomeNewsAccidentsവട്ടപ്പാറയിൽ ചരക്ക് ലോറി താഴ്ചയിലേക്ക് മറിഞ്ഞു; ഒരാൾക്ക് പരിക്ക്

വട്ടപ്പാറയിൽ ചരക്ക് ലോറി താഴ്ചയിലേക്ക് മറിഞ്ഞു; ഒരാൾക്ക് പരിക്ക്

vattappara-truck

വട്ടപ്പാറയിൽ ചരക്ക് ലോറി താഴ്ചയിലേക്ക് മറിഞ്ഞു; ഒരാൾക്ക് പരിക്ക്

വളാഞ്ചേരി: ദേശീയപാത 66ലെ വളാഞ്ചേരി വട്ടപ്പാറയിൽ ചരക്ക് ലോറി നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് മറിഞ്ഞു. ഇന്ന് പുലർച്ചെ 4 മണിയോടെയാണ് അപകടമുണ്ടായത്. വട്ടപ്പാറയിലെ പ്രധാന വളവിൽ നിന്ന് വാഹനം താഴേക്ക് പോവുകയായിരുന്നു. അപകടത്തിൽ പരിക്കേറ്റ ലോറി ഡ്രൈവറെ വളാഞ്ചേരിയിലെ സ്വകാര്യ അശുപത്രിയിൽ പ്രവേശിപ്പിച്ചു. തമിഴ്നാട് രജിസ്ട്രേഷൻ ലോറിയാണ് അപകടത്തിൽ പെട്ടത്. വളാഞ്ചേരി പോലീസിൻ്റെ നേതൃത്വത്തിൽ സ്ഥിതിഗതികൾ നിയന്ത്രിച്ചു. രണ്ട് ദിവസം മുമ്പാണ് ഇതേ സ്ഥലത്ത് ഒരു കണ്ടെയ്നർ ലോറി സുരക്ഷാമതിലിൽ ഇടിച്ച് മറിഞ്ഞത്.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave a reply

  • Default Comments (0)

Don`t copy text!