എഴുത്തു ലോട്ടറി: കുറ്റിപ്പുറത്ത് ഒരാൾ അറസ്റ്റിൽ
കുറ്റിപ്പുറം: സ്വന്തംവീട് കേന്ദ്രമാക്കി എഴുത്തുലോട്ടറി നടത്തുന്നയാൾ അറസ്റ്റിൽ. കച്ചേരിപ്പറമ്പ് പുല്ലൂണിപ്പറമ്പിൽ റിജു (46) വിനെയാണ് കുറ്റിപ്പുറം സി.ഐ. ശശീന്ദ്രൻ മേലേയിൽ അറസ്റ്റുചെയ്തത്. എഴുത്തുലോട്ടറി കച്ചവടത്തിന് ഉപയോഗിക്കുന്ന മൂന്ന് ഫോണുകളും 20,000ത്തിൽപ്പരം രൂപയും പോലീസ് പിടികൂടി. കുറ്റിപ്പുറത്തിന്റെ വിവിധമേഖലകളിൽ ഇരുചക്ര വാഹനത്തിൽ സഞ്ചരിച്ചാണ് റിജു കച്ചവടം നടത്തിയിരുന്നത്.
ആവശ്യക്കാരിൽനിന്ന് നമ്പർ എഴുതിവാങ്ങി നേരിട്ട് പണം പിരിക്കുകയാണ് പതിവ്. കുറ്റിപ്പുറം മേഖലയ്ക്ക് പുറമേയുള്ളവരും മറ്റും ഇയാളുടെ മൊബൈൽ നമ്പരിലേക്ക് ഗൂഗിൾ പേ വഴിയും മറ്റുമായി പണം കൈമാറ്റംചെയ്ത് തങ്ങളുടെ ഭാഗ്യനമ്പരുകൾ മെസ്സേജ് ചെയ്തുകൊടുക്കും. കേരള ലോട്ടറി നറുക്കെടുപ്പിൽ ഭാഗ്യാന്വേഷികൾ നൽകിയ നമ്പർ സമ്മാനാർഹമായാൽ ഇവർക്കും സമ്മാനം ലഭിക്കും. ദീർഘകാലത്തെ ഇടവേളയ്ക്കുശേഷം കേരള ലോട്ടറി നറുക്കെടുപ്പ് സജീവമായതോടെ എഴുത്തുലോട്ടറി മാഫിയകളും സജീവമായിരിക്കുകയാണ്. പ്രതിയെ തിരൂർ കോടതി റിമാൻഡ് ചെയ്തു.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here