എഴുത്ത് ലോട്ടറി; കുറ്റിപ്പുറത്ത് ഒരാൾ അറസ്റ്റിൽ
കുറ്റിപ്പുറം: എഴുത്ത് ലോട്ടറി നടത്തിപ്പുമായി ബന്ധപ്പെട്ട് കുറ്റിപ്പുറത്ത് ഒരാൾ പിടിയിൽ. രണ്ടത്താണി മണ്ഡലത്ത് വീട്ടിൽ അറമുഖൻ്റെ മകൻ ബാബു എന്ന ഷൺമുഖദാസി(32)നെയാണ് കുറ്റിപ്പുറം പോലീസ് എസ് എച് ഒ ശശീന്ദ്രൻ മേലയിലിൻ്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. ഇയാളുടെ കടയിൽ നിന്ന് 15000 ത്തോളം രൂപയും ലോട്ടറി നടത്തിപ്പിനുള്ള മൊബൈൽ ഫോണുകളും മൂന്നക്ക നമ്പരുകൾ കുറിച്ചെടുക്കുന്ന പുസ്തകവും മറ്റും പിടിച്ചെടുത്തു. നിലവിൽ നടുവട്ടം നാഗപറമ്പിനടുത്ത് താമസിച്ചു വരുന്ന ഇയാൾ അയങ്കലം സെന്ററിലാണ് കട നടത്തിയിരുന്നത്. ഇയാളുടെ മൊഴിപ്രകാരം ഇയാൾ പിരിച്ചെടുക്കുന്ന പണം നൽകുന്നയാളെ കേന്ദ്രീകരിച്ച് അന്വേഷണം നടക്കുന്നുണ്ട്.
ഇയാളിൽ നിന്നും ഇതിനു മുമ്പ് കുറ്റിപ്പുറത്തു നിന്നും മറ്റുമായി പിടികൂടിയ എഴുത്തു ലോട്ടറിക്കാരിൽ നിന്നും ഉള്ള വിവരങ്ങൾ വെച്ച് മാങ്ങാട്ടൂർ സ്വദേശിയായ ഒരാളുടെ വീട്ടിൽ റെയ്ഡ് നടത്തി ഒരു മൊബൈൽ ഫോണും ലാപ്ടോപ്പും പിടിച്ചെടുത്തിട്ടുണ്ട്. ഇത് വിദഗ്ദ്ധ ഫോറൻസിക് പരിശോധനക്കായി സൈബർ സെല്ലിന് കൈമാറി. സർക്കാരിൽ നിന്ന് യാതൊരു ലൈസൻസുമില്ലാതെ പ്രവർത്തിക്കുന്ന ഇത്തരം ഭാഗ്യാന്വേഷണ പരീക്ഷണ ങ്ങൾ നിരവധി സാധാരണക്കാരെ കുത്തുപാളയെടുപ്പിക്കുന്നുണ്ട്
തിരൂർ കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാന്റ് ചെയ്തു.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here