നൊട്ടനാലുക്കൽ ക്ഷേത്രത്തിലെ തീപിടുത്തം; പരിക്കേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്നയാൾ മരിച്ചു
കുറ്റിപ്പുറം ∙ അഖണ്ഡനാമജപ യജ്ഞം നടക്കുന്നതിനിടെ ക്ഷേത്രത്തിലെ പാചകപ്പുരയിലുണ്ടായ തീപിടിത്തത്തിൽ പൊള്ളലേറ്റ 4 പേരിൽ ഒരാൾ മരിച്ചു. കുറ്റിപ്പുറം വിണ്ണൻചാത്ത് ഉണ്ണിക്കൃഷ്ണൻ (45) ആണ് മരിച്ചത്. എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിൽസയിലായിരുന്ന ഉണ്ണി ഇന്നലെ വൈകിട്ടോടെയാണ് മരിച്ചത്. കുറ്റിപ്പുറം വസുധ ഗ്യാസ് ഏജൻസി ജീവനക്കാരനായിരുന്നു.
17ന് വൈകിട്ടാണ് കുറ്റിപ്പുറം നൊട്ടനാലുക്കൽ ഭഗവതിക്ഷേത്രത്തിനു സമീപത്തെ പാചകപ്പുരയിൽ തീപിടിത്തമുണ്ടായത്. അഖണ്ഡനാമജപ യജ്ഞത്തിൽ പങ്കെടുക്കുന്നവർക്കുള്ള ഭക്ഷണം പാകംചെയ്യുന്നതിനിടെയായിരുന്നു അപകടം.
മരിച്ച ഉണ്ണിയുടെ ബന്ധുവും കുറ്റിപ്പുറം സ്വദേശിയുമായ വിണ്ണൻചാത്ത് മണി (36), മണക്കുന്നത്ത് രാധാകൃഷ്ണൻ (54), പുറയത്ത് സുരേഷ് (42) എന്നിവർക്കും പൊള്ളലേറ്റിരുന്നു. സാരമായി പൊള്ളലേറ്റ മണി എറണാകുളത്തെയും രാധാകൃഷ്ണനും സുരേഷും തൃശൂരിലെയും സ്വകാര്യ ആശുപത്രികളിൽ ചികിൽസയിലാണ്. ഷൈനിയാണ് മരിച്ച ഉണ്ണിയുടെ ഭാര്യ. മക്കൾ: ഹരിത, ഹൃദ്യ.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here