ഇരിമ്പിളിയം എം.ഇ.എസ് ഹയർ സെക്കണ്ടറി സ്കൂളിൽ പ്ലസ് ടു വിദ്യാർഥികൾക്കായി ഏകദിന ശിൽപശാല സംഘടിപ്പിച്ചു
ഇരിമ്പിളിയം: ഇരിമ്പിളിയം എം.ഇ.എസ് ഹയർ സെക്കണ്ടറി സ്കൂളിൽ പ്ലസ് ടു എ പ്ലസ് ക്ലബ് അംഗങ്ങൾക്ക് വേണ്ടി ‘ജ്വാല-2020’ എന്ന പേരിൽ ഏകദിന ശിൽപശാല സംഘടിപ്പിച്ചു. മാർച്ചിൽ വരാൻ പോകുന്ന പരീക്ഷയെ അഭിമുഖീകരിക്കാൻ പോകുന്ന വിദ്യാർഥികളെ പ്രചോദിപ്പിക്കുക എന്ന ലക്ഷ്യവുമായി 3 സെഷനുകളായാണ് ക്യാമ്പ് സംഘടിപ്പിച്ചത്. ആദ്യ സെഷൻ റിയാസ് വളാഞ്ചേരി ഐസ് ബ്രേക്കിങ്ങിലൂടെ തുടങ്ങുകയും രണ്ടാമത്തെത് കോഴിക്കോട് സിജിയിലെ ജംഷീർ തന്റെ ജീവിത അനുഭവങ്ങളിലൂടെ വിദ്യാർഥികൾക്ക് പ്രചോദനം നൽകി നയിക്കുകയും ചെയ്തു. പരിക്ഷാ ടെൿനിക്കുകൾ, പൊടിക്കൈകൾ, കളികൾ തുടങ്ങി ഒട്ടനവധി പ്രക്രിയയിലൂടെ ഖുത്തുബുദ്ധീൻ മൂന്നാമത്തെ സെഷനിലൂടെ വിദ്യാർത്ഥികൾക്ക് ക്യാമ്പിന്റെ എല്ലാ ലക്ഷ്യങ്ങളും നേടിക്കൊടുത്തു. ക്യാമ്പിന്റെ ഉൽഘാടനം സ്കൂൾ സെക്രട്ടറി വി.പി കുഞ്ഞിമുഹമ്മദ് നിർവഹിച്ചു. സ്കൂൾ പി.ടി.എ പ്രസിഡന്റ് കെ.എം ഗഫൂർ അധ്യക്ഷനായ ചടങ്ങിൽ പ്രിൻസിപ്പൽ സി.എം ഫിറോസ് സ്വാഗതവും എ പ്ലസ് ക്ലബ് കൺവീനർ ഷാഹിന എം.വി നന്ദിയും പറഞ്ഞു. ഹെഡ് മാസ്റ്റർ അഷ്‌റഫ് അലി കാളിയത്ത്, എസ്.ആർ.ജി കൺവീനർ കെ.ഒ, തങ്കമണി, അദ്ധ്യാപകരായ ഷറഫുദീൻ, മുഹ്സിൻ നിയാസ്, ഷൈനി ബീഗം, സൈനുദ്ധീൻ, വി സുധീർ, ത്വയ്യിബ് കെ.എ തുടങ്ങിയവർ നേതൃത്വം നൽകി.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here