HomeNewsHealthശൈലജ ടീച്ചറുടെ ഇടപടലിലൂടെ ചികിത്​സക്കായി കൊച്ചിയിലെത്തിച്ച കുഞ്ഞിൻെറ ആരോഗ്യ നില തൃപ്​തികരം

ശൈലജ ടീച്ചറുടെ ഇടപടലിലൂടെ ചികിത്​സക്കായി കൊച്ചിയിലെത്തിച്ച കുഞ്ഞിൻെറ ആരോഗ്യ നില തൃപ്​തികരം

Shylaja-Teacher

ശൈലജ ടീച്ചറുടെ ഇടപടലിലൂടെ ചികിത്​സക്കായി കൊച്ചിയിലെത്തിച്ച കുഞ്ഞിൻെറ ആരോഗ്യ നില തൃപ്​തികരം

കൊച്ചി: ഹൃദയ വാൽവ്​ സംബന്ധമായ അസുഖത്തെ തുടർന്ന്​ മലപ്പുറം പെരിന്തൽമണ്ണ ആശുപത്രിയിൽ നിന്ന്​ ഏറണാകുളം ലിസി ആശുപത്രിയിലെത്തിച്ച നവജാത ശിശുവിൻെറ ആരോഗ്യ നില തൃപ്​തികരമാണെന്ന്​ ഡോക്​ടർമാർ അറിയിച്ചു. രണ്ടു ദിവസം കൂടി കുഞ്ഞിനെ നിരീക്ഷിച്ച ശേഷം മാത്രമേ ശസ്​ത്രക്രിയ വേണോ എന്ന കാര്യത്തിൽ തീരുമാനമെടുക്കൂവെന്നും ഡോക്​ടർമാർ പറഞ്ഞു.
Shylaja-Teacher
ഹൃദയത്തിൽ നിന്നും ശ്വാസകോശത്തിലേക്ക് രക്തം എത്തിക്കുന്ന കുഴലിന് വാൽവ് ഇല്ലെന്നും ഹൃദയത്തിന്​ ദ്വാരമുള്ളതായും പരിശോധനയിൽ കണ്ടെത്തിയിട്ടുണ്ട്​. ഇതു മൂലം രക്​തത്തിൽ ഓക്​സിജൻെറ അളവും കുറവാണ്​. രണ്ടു ദിവസം മാത്രമാണ്​ കുഞ്ഞിൻെറ പ്രായം. ആരോഗ്യമന്ത്രി കെ.കെ ശൈലജയുടെ ഫേസ്​ ബുക്ക്​ പോസ്​റ്റിനു കീഴെ കുഞ്ഞിൻെറ മാതൃസഹോദരൻ സഹായം ആവശ്യപ്പെട്ട്​ ചെ്​യത കമൻറിനു പിറകെയാണ്​ കുഞ്ഞിന്​ അടിയന്തിര ചികിത്​സക്ക്​ വഴി​െയാരുങ്ങിയത്​​. കമൻറ്​ ശ്രദ്ധയിൽ പെട്ട ശൈലജ ടീച്ചർ വേണ്ട നടപടികൾ സ്വീകരിക്കാൻ നിർദേശം നൽകുകയും അക്കാര്യം യുവാവിനെ അറിയിക്കുകയുമായിരുന്നു. തുടർന്ന്​ രണ്ട്​ മണിക്കൂറിനുള്ളിൽ കുഞ്ഞിനെ കൊച്ചിയിലെ ആശുപത്രിയിൽ എത്തിച്ചു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!