വില കിലോക്ക് 110 രൂപ; ഇനി ഉള്ളി അരിയുന്നതിന് മുന്നെ കരയും
വളാഞ്ചേരി: ഉള്ളി വില വീണ്ടും കുതിക്കുന്നു. ഉള്ളിയുടെ ലഭ്യത കുറഞ്ഞതോടെയാണ് വിലക്കയറ്റത്തിന് കാരണമെന്ന് വ്യാപാരികള്‍ പറയുന്നു. കഴിഞ്ഞ ദിവസങ്ങളിലായി സംസ്ഥാനത്ത് സവാള വില കിലോയ്ക്ക് 80-90 രൂപയായിരുന്നു. ലഭ്യത കുറഞ്ഞതോടെയാണ് വീണ്ടും വില ഉയര്‍ന്നത്. കിലോയ്ക്ക് നൂറ്റിപ്പത്ത് രൂപയിലേക്ക് എത്തി.
വലിയ ഉള്ളിക്ക് പുറമേ ചെറിയ ഉള്ളിയും വെളുത്തുള്ളിയുടെയും വില ഉര്‍ന്നിട്ടുണ്ട്. ചെറിയ ഉള്ളി 150 രൂപയും വെളുത്തുള്ളി 200 രൂപയിലേക്കുമാണ് എത്തിയത്. വില വര്‍ധിച്ചതോടെ ആവശ്യക്കാര്‍ ഉള്ളി വാങ്ങാതെ പോകുന്ന അവസ്ഥയും ഉണ്ടെന്ന് വ്യാപാരികള്‍ പറയുന്നു. നാസിക്കില്‍ നിന്നും കര്‍ണാടകയില്‍ നിന്നും ഉള്ളി വരവില്‍ വന്‍ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഉള്ളി വില കൂടിയതോടെ ഹോട്ടലുകളും കൂൾബാറുകളിലും ഉള്ളിവട ഉണ്ടാക്കുന്നത് താത്കാലികമായി നിർത്തിവച്ചിരിക്കുകയാണ് ഇപ്പോൾ.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here