സാമൂഹികവിരുദ്ധർ വലിച്ചെറിഞ്ഞ മാലിന്യം നീക്കംചെയ്ത് ക്ലാസിക് ക്ലബ് മൂച്ചിക്കൽ
വളാഞ്ചേരി : ദേശീയപാത ഓണിയിൽ പാലത്തിന് സമീപം സാമൂഹികവിരുദ്ധർ വലിച്ചെറിഞ്ഞ മാലിന്യം നീക്കം ചെയ്തും പരിസര പ്രദേശം ശുചീകരിച്ചും മൂച്ചിക്കൽ ക്ലാസിക് ക്ലബ് പ്രവർത്തകർ മാതൃകയായി.
പുൽക്കാടുകൾ വളർന്നു കിടന്നിരുന്ന പ്രദേശത്ത് വ്യാപകമായി മാലിന്യം നിക്ഷേപിച്ചിരുന്നു. ഇത് കാരണം പ്രദേശത്ത് രൂക്ഷമായ ദുർഗന്ധവും തെരുവ് നായകളുടെ ശല്യവും രൂക്ഷമായിരുന്നു. ഇതേ തുടർന്ന് ഇന്നലെയാണ് ക്ലാസിക് ക്ലബ് പ്രവർത്തകർ പരിസരം വൃത്തിയാക്കാനിറങ്ങിയത്, ഇവർക്ക് പിന്തുണയുമായി നഗരസഭാ ചെയർമാൻ അഷ്റഫ് അമ്പലത്തിങ്ങലും വാർഡ് കൗൺസിലർ തസ്ലീമ നദീറും കൂടെയുണ്ടായിരുന്നു.
പ്രദേശത്ത് ചെടികൾ വെച്ച് പിടിപ്പിച്ചും ഇരിപ്പിടം സ്ഥാപിച്ചും മനോഹരമാക്കാനാണ് പ്രവർത്തകരുടെ തീരുമാനം. പ്രവർത്തികളുടെ ഉദ്ഘാടനം നഗരസഭ ചെയർമാൻ അഷ്റഫ് അമ്പലത്തിങ്ങൽ നിർവഹിച്ചു.
ക്ലാസിക് ക്ലബ് ഭാരവാഹികളായ പ്രസിഡന്റ് സനാഫ് പാറമ്മൽ, ട്രഷറർ കെ.പി.ജിഷാദ് മുത്തു, കമ്മിറ്റി ഭാരവാഹികളായകെ പി.സഹിഫ്, ഇൻഷാദ്ബാബു, പി.അഷ്റഫ്,വിനീത്, പി.അസറുദ്ദീൻ, നൗഫൽ, എം.കെ.അയ്യൂബ് തുടങ്ങിയവർ നേതൃത്വം നൽകി.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here