HomeNewsEducationAdmissionഅഫ്സല്‍-ഉല്‍-ഉലമ (പ്രിലിമിനറി) കോഴ്സിലേക്കുളള ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ ആരംഭിച്ചു

അഫ്സല്‍-ഉല്‍-ഉലമ (പ്രിലിമിനറി) കോഴ്സിലേക്കുളള ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ ആരംഭിച്ചു

Calicut-University

അഫ്സല്‍-ഉല്‍-ഉലമ (പ്രിലിമിനറി) കോഴ്സിലേക്കുളള ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ ആരംഭിച്ചു

തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വ്വകലാശാല 2020 അധ്യയന വര്‍ഷത്തിലേക്കുള്ള അഫ്സല്‍-ഉല്‍-ഉലമ (പ്രിലിമിനറി) കോഴ്സിലേക്കുളള ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ ആരംഭിച്ചു. അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തിയ്യതി ആഗസ്റ്റ് 25. ജനറല്‍ 225/- രൂപ , SC/ST 115/- രൂപ. ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ ഫീസിനുള്ള പര്‍പസ് കോഡ്: Application fee for Afzal-Ul-Ulama (preliminary)-2020.
Ads
CAP IDയും പാസ്‍വേഡും മൊബൈലില്‍ ലഭ്യമാകുന്നതിനുവേണ്ടി അപേക്ഷകര്‍ www.cuonline.ac.in -> Registration -> AFZAL UL ULAMA 2020 Registration -> ‘New CAP Generation’ എന്ന ലിങ്കില്‍ അവരുടെ അടിസ്ഥാന വിവരങ്ങള്‍ നല്‍കേണ്ടതാണ്. ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കേണ്ടത് രണ്ട് ഘട്ടങ്ങളായാണ്. ആദ്യ ഘട്ടത്തില്‍ മൊബൈലില്‍ ലഭിച്ച CAP ID യും പാസ്‍വേഡും ഉപയോഗിച്ച് ലോഗിന്‍ ചെയ്ത് അപേക്ഷ പൂര്‍ത്തീകരിക്കേണ്ടതാണ്. രണ്ടാം ഘട്ടത്തില്‍, അപേക്ഷ ഫീസ് അടച്ച് പ്രിന്റ്ഔട്ട് എടുക്കേണ്ടതാണ്. പ്രിന്റ്ഔട്ട് ലഭിക്കുന്നതോടെ മാത്രമേ അപേക്ഷ പൂര്‍ണ്ണമാകുകയുള്ളൂ. അപേക്ഷകര്‍ക്ക് 2020 ജൂണ്‍ മാസം ഒന്നിന് പതിനഞ്ച് വയസ് പൂര്‍ത്തിയായിരിക്കണം. എന്നാല്‍ ഇരുപത് വയസ് കഴിയാന്‍ പാടില്ല. കൂടുതല്‍ വിവരങ്ങള്‍ക്ക് www.cuonline.ac.in എന്ന വെബ്‌സൈറ്റിൽ ലഭ്യമാവുന്ന അഫ്സല്‍-ഉല്‍-ഉലമ പ്രിലിമിനറി കോഴ്സിന്റെ പ്രോസ്പക്ടസ് കാണുക. ഫോൺ: 04942407016, 7017.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!