ഓൺലൈൻ ഫിസിയോതെറാപ്പി ചികിത്സയ്ക്ക് കൽപകഞ്ചേരി പഞ്ചായത്തിൽ തുടക്കമായി
കൽപകഞ്ചേരി: കോവിഡ് രോഗമുക്തി നേടി രണ്ടാഴ്ച്ച കഴിഞ്ഞിട്ടും വിവിധ ശാരീരിക വിഷമതകള്‍ അനുഭവിക്കുന്ന കോവിഡ് മുക്തര്‍ക്ക് വീട്ടില്‍ ബന്ധുക്കളുടെ സഹായത്തോടെ ഫിസിയോതെറാപ്പിസ്റ്റിന്റെ മേല്‍നോട്ടത്തില്‍ തന്നെ വ്യായാമങ്ങളും അനുബന്ധ ചികിത്സകളും നിര്‍ദ്ദേശിക്കുന്ന പദ്ധതിയായ ‘ഉന്നതി’ കേരളാ അസോസിയേഷന്‍ ഫോര്‍ ഫിസിയോതെറാപിസ്റ്റ്‌സ് കോഓര്‍ഡിനേഷന്‍ (കെ എ പി സി) സംസ്ഥാനത്തെ വിവിധ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുമായി സഹകരിച്ച് നടത്തുന്ന പദ്ധതി കല്‍പകഞ്ചേരി ഗ്രാമ പഞ്ചായത്തില്‍ തുടക്കം കുറിച്ചു. പഞ്ചായത്ത് പ്രസിഡന്റ് കെ.പി വഹീദ യുടെ അദ്ധ്യക്ഷതയില്‍ കുറ്റിപ്പുറം ബ്ലേക്ക് പഞ്ചായത്ത് പ്രസിഡന്റ വസീമ വേളേരി ഉദ്ഘാടനം നിര്‍വഹിച്ചു. വൈസ് പ്രസിഡന്റ് ബഷീര്‍ അടിയാട്ടില്‍, പഞ്ചയാത്ത് സെക്രട്ടറി കെ.കെ. മിനി , തെയ്യമ്പാട്ടില്‍ സിറാജ്, ഡോ.ഇ. മുസ്തഫ, ഡോ. ഫയാസ് നടുവഞ്ചേരി, ഡോ. മുഹമ്മദ് സാബിര്‍ ചോമയില്‍ എന്നിവര്‍ പങ്കെടുത്തു.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here