ഞായറാഴ്ച സന്പൂർണ ലോക്ക് ഡൗണ്‍ വിവാഹ-മരണനാന്തര ചടങ്ങുകളിൽ 20 പേർ മാത്രം
മലപ്പുറം: ജില്ലയിൽ കോവിഡ് രോഗികൾ വർധിക്കുന്ന സാഹചര്യത്തിൽ നിയന്ത്രണങ്ങൾ കർശനമാക്കാൻ ജില്ലാ കളക്ടർ കെ.ഗോപാലകൃഷ്ണന്റെ അധ്യക്ഷതയിൽ ചേർന്ന ജില്ലാദുരന്ത നിവാരണ അഥോറിറ്റി യോഗത്തിൽ തീരുമാനിച്ചു. ജില്ലയിൽ ഞായാറാഴച സന്പൂർണ ലോക്ക് ഡൗണ്‍ ഏർപ്പെടുത്തി. വിവാഹം, മരണം, മെഡിക്കൽ എമർജൻസി, മെഡിക്കൽ സ്ഥാപനങ്ങൾ, പെട്രോൾ പന്പുകൾ എന്നിവയ്ക്ക് ലോക്ക് ഡൗണ്‍ ബാധകമല്ല.
വിവാഹം, മരണാനന്തര ചടങ്ങുകൾ എന്നിവയിൽ പരമാവധി 20 പേർ മാത്രമേ പങ്കെടുക്കാൻ പാടുള്ളൂ. സ്വകാര്യ ക്ലിനിക്കുകളിലും ആശുപത്രികളിലും രോഗികൾ സാമൂഹിക അകലം പാലിക്കണം. ഒരേ സമയം കൂടുതൽ രോഗികൾ ക്ലിനിക്കിൽ എത്തുന്നില്ലെന്ന് ഡോക്ടർമാർ ഉറപ്പുവരുത്തണം. ഇതിനായി മുൻകൂട്ടി ബുക്ക് ചെയ്ത് നിശ്ചിത സമയത്ത് മാത്രം രോഗികൾ എത്തുന്നതിനുള്ള നടപടികൾ സ്വീകരിക്കണം. നിയമലംഘനം നടത്തുന്ന ക്ലിനിക്കുകൾ അടച്ചു പൂട്ടുന്നതിനുള്ള നടപടികൾ സ്വീകരിക്കും.
സ്വകാര്യ ആശുപത്രികളിലും ക്ലിനിക്കുകളിലും കച്ചവട സ്ഥാപനങ്ങളിലും സാമൂഹിക അകലം കാണിക്കുന്ന അടയാളങ്ങൾ രേഖപ്പെടുത്തണം. ഇവിടങ്ങളിൽ മാസ്ക്ക്്, സാനിറ്റൈസർ എന്നിവ നിർബന്ധമായും ഉപയോഗിക്കണം. ഗർഭിണികളും പത്തു വയസിനു താഴെയുള്ള കുട്ടികളും 65 വയസിനു മുകളിലുള്ളവരും മെഡിക്കൽ ആവശ്യങ്ങൾക്കല്ലാതെ പുറത്തിറങ്ങാൻ പാടില്ല. അയൽ വീടുകളിലും രോഗികളെയും പ്രായമായവരെയും സന്ദർശിക്കുന്നത് പൂർണമായും ഒഴിവാക്കണം.
ജില്ലയിൽ കോവിഡ് രോഗികളുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിൽ ചികിത്സാ സൗകര്യങ്ങൾ വർധിപ്പിക്കുന്നതിനും യോഗം തീരുമാനിച്ചു. തേഞ്ഞിപ്പലം സിഎഫ്എൽടിസിയിൽ കോവിഡ് പരിശോധനക്കുള്ള സൗകര്യം ഒരുക്കും. പെരിന്തൽമണ്ണ എംഇഎസ് ആർട്സ് കോളജിൽ സജ്ജീകരിച്ച ആശുപത്രിയിൽ 120 കിടക്കകളും 13 പേർക്കുള്ള തീവ്രരിചരണ വിഭാഗവും നാളെ പ്രവർത്തന സജ്ജമാകും. ഇഎംഎസ് നഴ്സിങ്ങ് ഹോസ്റ്റൽ 100 കിടക്കകളുള്ള കോവിഡ് ആശുപത്രിയായി മാറ്റിയിട്ടുണ്ട്. ഇവിടെ ഇന്നു മുതൽ രോഗികളെ പ്രവേശിപ്പിക്കും. നിലന്പൂർ ഐജിഎംആർ ഹോസ്റ്റലിലെ സിഎഫ്എൽടിസി ഇന്നു മുതൽ പ്രവർത്തനമാംരംഭിക്കും. ആവശ്യമെങ്കിൽ കോവിഡ് ആശുപത്രിയാക്കി മാറ്റും. തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിലെ ഒരു ബ്ലോക്ക് കോവിഡ് സ്ക്രീനിംഗിന് ഉപയോഗിക്കും. മറ്റൊരു ബ്ലോക്കിൽ രോഗികളെ ചികിത്സിക്കുന്നതിനും സൗകര്യമൊരുക്കിയിട്ടുണ്ട്. പാലേമാട് വിവേകാനന്ദ സ്കൂൾ സിഎഫ്എൽടിസിയാക്കി മാറ്റും. ജില്ലയിൽ കൂടുതൽ സൗകര്യമൊരുക്കാൻ സർക്കാർ നിർദേശം നൽകിയതിന്റെ അടിസ്ഥാനത്തിലാണ് സൗകര്യമൊരുക്കുന്നത്.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here