HomeNewsProtestപിണറായിയുടെ സർക്കാർ ഏകാധിപതികളെപ്പോലെയാണ് ജനങ്ങളോട് പെരുമാറുന്നത്: രമേശ് ചെന്നിത്തല

പിണറായിയുടെ സർക്കാർ ഏകാധിപതികളെപ്പോലെയാണ് ജനങ്ങളോട് പെരുമാറുന്നത്: രമേശ് ചെന്നിത്തല

swagathamadu

പിണറായിയുടെ സർക്കാർ ഏകാധിപതികളെപ്പോലെയാണ് ജനങ്ങളോട് പെരുമാറുന്നത്: രമേശ് ചെന്നിത്തല

സ്വാഗതമാട്: പിണറായിയുടെ സർക്കാർ ഏകാധിപതികളെപ്പോലെയാണ് ജനങ്ങളോട് പെരുമാറുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അഭിപ്രായപ്പെട്ടു. കോട്ടക്കലിനടുത്ത് സ്വാഗതമാടിൽ ജനകീയ സമര സമിതിയുടെ നേതൃത്വത്തിൽ നടത്തിവരുന്ന സമരപന്തലിൽ സന്ദർശനം നടത്തവെയാണ് പ്രതിപക്ഷ നേതാവ് ഈ പരാമർശം നടത്തിയത്. ജനങ്ങൾ അടിസ്ഥാനപ്രശ്നങ്ങളുന്നയിച്ച് സമരം ചെയ്യുമ്പോൾ ആയിരക്കണക്കിനു പൊലീസുകാരെ വിട്ട് അടിച്ചമർത്താൻ കേരളത്തിലുള്ളത് പട്ടാളഭരണമാണോയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ദേശീയപാതാ സ്‌ഥലമെടുപ്പിനെതിരെ പ്രതികരിച്ച നാട്ടുകാരെ തീവ്രവാദികളും രാജ്യദ്രോഹികളുമായി ചിത്രീകരിച്ച മന്ത്രി ജി.സുധാകരനും സിപിഎം നേതാവ് എ.വിജയരാഘവനും ജനങ്ങളോടു മാപ്പുപറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ദേശീയപാതാ വികസനത്തിനുള്ള ഭൂമിയേറ്റെടുക്കൽ സർവേയുമായി ബന്ധപ്പെട്ട് സംഘർഷമുണ്ടായ എആർ നഗർ അരീത്തോട്ട് സന്ദർശനം നടത്തുകയായിരുന്നു അദ്ദേഹം. ജനങ്ങൾ അവരുടെ ആവശ്യങ്ങൾ ഉന്നയിച്ച് സമരം ചെയ്യും. ജനപ്രതിനിധികളും മന്ത്രിമാരും അതിനു പരിഹാരമുണ്ടാക്കുകയാണ് വേണ്ടത്. പൊലീസുകാരെ ഇറക്കി ഭയപ്പെടുത്തുകയും കുട്ടികളെപ്പോലും മർദിക്കുകയും ചെയ്യുന്ന‌ നിലപാടല്ല സ്വീകരിക്കേണ്ടത്.

കൊച്ചി മെട്രോയും കണ്ണൂർ വിമാനത്താവളവും ഉൾപ്പെടെ വിവിധ പദ്ധതികൾക്ക് യുഡിഎഫ് കാലത്താണ് സ്‌ഥലമേറ്റെടുത്തത്. അവിടെയൊന്നും പ്രശ്‌നങ്ങളുണ്ടായില്ല. തോക്കും ലാത്തിയും ഉപയോഗിച്ച് നേരിടാമെന്ന് കരുതിയാൽ ജനങ്ങൾക്കൊപ്പം യുഡിഎഫ് ഉണ്ടാകും. 11ന് നടക്കുന്ന സർവകക്ഷിയോഗത്തിൽ ഇക്കാര്യം ഉന്നയിക്കുക്കുമെന്നും അദ്ദേഹം പറഞ്ഞു. സമരസമിതി നേതാക്കളുമായും നാട്ടുകാരുമായും അദ്ദേഹം ചർച്ച നടത്തി.
swagathamadu
കെ.എൻ.എ.ഖാദർ എംഎൽഎ, എ.പി.അനിൽകുമാർ എംഎൽഎ, ഡിസിസി പ്രസിഡന്റ് വി.വി.പ്രകാശ്, കെപിസിസി സെക്രട്ടറി കെ.പി.അബ്‌ദുൽ മജീദ് തുടങ്ങിയവർ ഒപ്പമുണ്ടായിരുന്നു. വയൽനികത്തിയുള്ള കോട്ടയ്ക്കൽ സ്വാഗതമാട്–പാലച്ചിറമാട് ബൈപാസ് റോഡിനെതിരെ പാടശേഖരസമിതിയുടെ നേതൃത്വത്തിൽ സ്വാഗതമാട്ട് നിരാഹാരസമരം നടത്തുന്ന ചൂരപ്പുലാക്കൽ ഷബീനയെ ചെന്നിത്തല സന്ദർശിച്ചു. സമരത്തിന് യുഡിഎഫ് പിന്തുണ നൽകുമെന്നും അദ്ദേഹം പറഞ്ഞു. കീഴാറ്റൂർ വയൽക്കിളി നേതാവ് സുരേഷ് കീഴാറ്റൂർ ഉൾപ്പെടെയുള്ളവർ പ്രസംഗിച്ചു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!