ബാങ്ക് തട്ടിപ്പ്: സി.പി.എം അറിഞ്ഞിട്ടും മറച്ചുവെച്ചു, സി.ബി.ഐ അന്വേഷിക്കണം -വി.ഡി സതീശൻ
കോട്ടക്കൽ: കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസ് സി.പി.എം അറിഞ്ഞിട്ടും മറച്ചുവെച്ചതായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. കരുവന്നൂരിൽ വലിയ കൊള്ളയാണ് നടന്നത്. സി.പി.എം നേതാക്കൾക്ക് വ്യക്തമായ പങ്കുണ്ടെന്നാണ് പുറത്തു വരുന്ന വിവരം. ഇപ്പോൾ നടക്കുന്ന അന്വേഷണം പ്രഹസനമാണ്. കേസ് സി.ബി.ഐ പോലുള്ള ഏജൻസികൾ അന്വേഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ രാജ്യത്ത് വലിയ പരാജയമാണ് കേരളത്തിൽ എന്നും, സർക്കാർ പരാജയങ്ങൾ മൂടിവെക്കാനുള്ള ശ്രമങ്ങൾ നടക്കില്ലെന്നും പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ പറഞ്ഞു.
ഡോ. പി.കെ വാര്യരുടെ ചരമത്തിൽ അനുശോചനമറിയിക്കാൻ കോട്ടക്കൽ ആര്യവൈദ്യശാലയിലെ കൈലാസ മന്ദിരത്തിലെത്തിയ പ്രതിപക്ഷ നേതാവ് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു. കോവിഡ് മരണക്കണക്കുകൾ സർക്കാർ പുറത്ത് വിടുന്നില്ല. അത് ആനുകൂല്യത്തിൽ നിന്നും നിരവധിയാളുകളെ പുറന്തള്ളാനുള്ള ശ്രമമാണ്. പത്ത് ലക്ഷം ഡോസ് വാക്സിൻ ഉപയോഗിക്കാതെ കിടക്കുകയാണ്. സർക്കാറിൻ്റെ പി.ആർ വർക്കിൽ പരാജയങ്ങൾ മൂടിവെക്കാൻ ശ്രമിച്ചാലും ഓരോന്ന് പുറത്ത് വന്ന് കൊണ്ടിരിക്കുമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here