വളാഞ്ചേരി നഗരസഭാ കൗൺസിൽ യോഗങ്ങൾ പ്രതിപക്ഷ കൗൺസിലർമാർ ഇറങ്ങിപ്പോയി
വളാഞ്ചേരി: നഗരസഭാ കൗൺസിൽ യോഗങ്ങൾ പ്രതിപക്ഷ കൗൺസിലർമാർ ഇറങ്ങിപ്പോയി. പി.എം.എ.വൈ പദ്ധതി വഴി വീടിന് അപേക്ഷിച്ച മുഴുവൻ പേർക്കും അനുവദിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. പിഎംഎവൈ സംബന്ധിച്ചുള്ള തർക്കമാണ് ഭരണപക്ഷ പ്രതിപക്ഷ കൗൺസിലർമാർ തമ്മിലുള്ളത്. പി.എം.എ.വൈ പദ്ധതി പ്രകാരം അപേക്ഷിച്ച മുഴുവൻ പേർക്കും വീട് നൽകണമെന്നാണ് പ്രതിപക്ഷ ആവശ്യം. എന്നാൽ അഞ്ചാം ഡി.പി.ആറിന് സമർപ്പിച്ച പദ്ധതി തള്ളാൻ കാരണം നഗരസഭയാണെന്നും തനത് ഫണ്ട് ഉപയോഗിച്ച് പാവപ്പെട്ടവർക്ക് വീട് നൽകാൻ പോലും നഗരസഭാ ഭരണസമിതി തയ്യാറാകുന്നില്ല എന്നുമാണ് പ്രതിപക്ഷനേതാവ് ടി.പി അബ്ദുൽ ഗഫൂർ ആരോപിച്ചത്.
കഴിഞ്ഞദിവസം ഈ ആവശ്യമുന്നയിച്ച് നഗരസഭയ്ക്ക് മുന്നിൽ സിപിഐഎം സത്യാഗ്രഹ സമരം സംഘടിപ്പിച്ചിരുന്നു. 226 അപേക്ഷകരാണ് ഇപ്പോഴുള്ളത് എന്നാൽ പ്രതിപക്ഷ ആരോപണത്തെ എതിർത്തുകൊണ്ട് ഭരണപക്ഷം രംഗത്തെത്തി. മുഴുവൻ പേർക്കും അനുവദിക്കുമെന്ന് തീരുമാനം ഐക്യകണ്ഠേന എടുത്ത കൗൺസിൽ യോഗത്തിൽ നിന്നും ജനങ്ങളുടെ കണ്ണിൽ പൊടിയിടാനാണ് പ്രതിപക്ഷം ഇറങ്ങിപ്പോയത് പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അബ്ദുൾനാസർ പറഞ്ഞു.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here