HomeNewsHealthകൽപ്പകഞ്ചേരിയിൽ ഒരുമ മെഡികെയർ ആരംഭിച്ചു

കൽപ്പകഞ്ചേരിയിൽ ഒരുമ മെഡികെയർ ആരംഭിച്ചു

kalpakanchery-oruma

കൽപ്പകഞ്ചേരിയിൽ ഒരുമ മെഡികെയർ ആരംഭിച്ചു

കൽപ്പകഞ്ചേരി: രോഗികളെ വീട്ടിലെത്തി പരിശോധിക്കുകയും അവർക്ക് അടിയന്തരമായി ആവശ്യമായ മരുന്നുകൾ നൽകുകയും ചെയ്യുന്ന ഒരുമ മെഡികെയർ പദ്ധതി കൽപ്പകഞ്ചേരി ഗ്രാമപ്പഞ്ചായത്തിൽ തുടങ്ങി. ഗ്രാമപ്പഞ്ചായത്ത് ഭരണസമിതിയുമായി സഹകരിച്ചാണ് ഒരുമ കൽപ്പകഞ്ചേരിയുടെ മെഡികെയർ പദ്ധതി തുടങ്ങിയത്.
kalpakanchery-oruma
ആദ്യഘട്ടത്തിൽ ആഴ്ചയിൽ മൂന്നുദിവസമാണ് സർവീസ് നടത്തുന്നത്. പഞ്ചായത്തിൽനടന്ന ചടങ്ങിൽ ഗ്രാമപ്പഞ്ചായത്ത് പ്രസിഡൻ്റ് കെ.പി. വഹീദ മെഡികെയർ യൂണിറ്റ് ഫ്ലാഗ് ഓഫ് ചെയ്തു. ജില്ലാ പഞ്ചായത്തംഗം എ.പി. സബാഹ്, ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ബഷീർ അടിയാട്ടിൽ, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ലത്തീഫ് കൽപ്പകഞ്ചേരി, ഗ്രാമപ്പഞ്ചായത്ത് സെക്രട്ടറി കെ.കെ. മിനി, ഒരുമ ഭാരവാഹികളായ ടി. സിറാജുദ്ധീൻ, ഇഖ്ബാൽ പന്നിയത്ത്, സുബൈർ കല്ലൻ, സൈത് ഹസൻ തങ്ങൾ, ടി.പി. റസാഖ്, സുബൈർ ചോമയിൽ, കെ. സൈതലവി എന്നിവർ പങ്കെടുത്തു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!