അകാലത്തിൽ പൊലിഞ്ഞ ഒറുവിൽ ബാപ്പുവിന്റെ സ്മരണക്കായ് 1000 വൃക്ഷ തൈകൾ നൽകി ആതവനാട്ടെ ഒറുവിൽ കുടുംബം
ആതവനാട്:ഗൾഫിൽ നിന്ന് മരണപെട്ട മകൻ ഒറുവിൽ മുസ്തഫ എന്ന ബാപ്പുവിന്റെ സ്മരണക്കായി പരിസ്ഥിതി ദിനത്തിൽ 1000 വൃക്ഷ തൈകൾ വിതരണം ചെയ്ത് കുടുംബം. ഏപ്രിൽ 26 നായിരുന്നു ഒറുവിൽ മുസ്തഫ എന്ന ബാപ്പുവിന്റെ വിയോഗം. 36 വയസ്സായിരുന്നു
തൈ കളുടെ വിതരണം തിരൂർ എം.എൽ.എ കുറുക്കോളി മൊയ്‌ദീൻ ആതവനാട് പഞ്ചായത്ത് പതിനേട്ടാം വാർഡ് മെമ്പർ നാസർ പുളിക്കലിന് കൈമാറി തുടക്കം കുറിച്ചു. പകർച്ചവ്യാധികളും പേമാരിയും നിറഞ്ഞ ഈ കാലത്ത് പ്രകൃതിക്കും വായു ശുദ്ധീകരണത്തിനുമൊക്കെ ഉപകാരപ്രദമായിട്ടുള്ള ഒരു ആരിവേപ്പിൻ തൈയും ഒരു ഫലവൃക്ഷ തൈയുമാണ് വാർഡിലെ 500 വീടുകളിലേക്കായി വിതരണം ചെയ്യുന്നത്.
ചടങ്ങിൽ അവറാൻകുട്ടി വെട്ടിച്ചിറ, പുളിക്കൽ കുഞ്ഞാപ്പുഹാജി, ശംസുദ്ധീൻ തുളുവാടത്ത്, നൗഫൽ പുളിക്കൽ, ഉബൈദ് പുത്തൻകോട്ടിൽ, റാസിക്, നൗഫൽ, സിറാജ്ജുദ്ധീൻ പൂളകോട്ട്, നവാസ് എന്നിവർ പങ്കെടുത്തു.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here