പെൺമക്കളെ പീഡിപ്പിക്കാൻ കൂട്ടുനിന്ന കേസിൽ മാതാവ് റിമാൻഡിൽ
മഞ്ചേരി: പ്രായപൂര്‍ത്തിയാകാത്ത പെണ്മക്കളെ പീഡിപ്പിക്കാൻ കാമുകന് ഒത്താശ ചെയ്ത് പണം വാങ്ങിയ കേസില്‍ മാതാവ് റിമാൻഡിൽ. പരപ്പനങ്ങാടി പുത്തരിക്കല്‍ വാടക ക്വാര്‍ട്ടേഴ്സില്‍ താമസിക്കുന്ന വയനാട് സ്വദേശിനിയായ 34കാരിയെയാണ് പോക്സോ കോടതി റിമാൻഡ് ചെയ്തത്. ആദിവാസി വിഭാഗത്തില്‍പ്പെട്ട പെൺകുട്ടികളാണ് പീഡനത്തിനിരയായത്.
കഴിഞ്ഞ മാസം ഒമ്പതിന് ഇവരെ മഞ്ചേരിയിലെ നിർഭയ ഹോമിൽ പ്രവേശിപ്പിച്ചിരുന്നു. ഇവിടത്തെ കൗൺസിലറോടാണ് കൂടുതൽ പേർ പീഡിപ്പിച്ചെന്ന് വെളിപ്പെടുത്തിയത്. പരപ്പനങ്ങാടിയിൽ വാടകവീട്ടിൽ കഴിയുമ്പോഴാണ് മാതാവിെൻറ കാമുകൻ കുട്ടികളെ പീഡിപ്പിച്ചത്. സംഭവത്തിൽ ഇതുവരെ അഞ്ച് കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here