മങ്കട മണ്ഡലത്തിൽ കെ.എസ്.ഇ.ബി യുമായി ബന്ധപ്പെട്ട പ്രവര്‍ത്തികളുടെ അവലോകന യോഗം ചേര്‍ന്നു
മങ്കട :മങ്കട മണ്ഡലത്തിലെ കെ.എസ്.ഇ.ബി യുമായി ബന്ധപ്പെട്ട പ്രവര്‍ത്തികളുടെയും വോള്‍ട്ടേജ് ക്ഷാമം അടക്കമുള്ള മറ്റു പരാതികളും ചര്‍ച്ച ചെയ്യുന്നതിന് മങ്കട മണ്ഡലം എം.എല്‍.എ മഞ്ഞളാംകുഴി അലിയുടെ അദ്ധ്യക്ഷതയില്‍ ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും യോഗം ചേര്‍ന്നു. മങ്കട മണ്ഡലത്തിലെ വിവിധ സെക്ഷനുകളില്‍ ആവശ്യമായ ഇലക്ട്രിക്ക് പോസ്റ്റുകള്‍ ലഭ്യമല്ലെന്നും, ചിലയിടങ്ങളില്‍ വോള്‍ട്ടേജ് ക്ഷാമം നിലനില്‍ക്കുന്നുണ്ടന്നും യോഗത്തില്‍ ചൂണ്ടികാണിച്ചു. വോള്‍ട്ടേജ് ക്ഷാമം പരിഹരിക്കാനും, ഇലക്ട്രിക്ക് പോസ്റ്റുകള്‍ ലഭ്യമാക്കാനും ആവശ്യമായ നടപടി സ്വീകരിക്കുമെന്ന് മഞ്ഞളാംകുഴി അലി എം.എൽ.എ പറഞ്ഞു.
യോഗത്തില്‍ മങ്കട ബ്ലോക്ക് പ്രസിഡന്റ് ടി അബ്ദുല്‍ കരീം, പഞ്ചായത്ത് പ്രസിഡന്റുമാരായ എന്‍.കെ ഹുസൈന്, ഉമ്മുകുന്സു ചക്കച്ചന്‍, സുഹ്റാബി കാവുങ്ങള്‍,അസ്കര്‍ മങ്കട, സ്റ്റാന്റിംങ് കമ്മറ്റി ചെയര്മാന്മാരായ സൈഫുദ്ധീന്‍, ഷംസാദ് ബീഗം, സലീന താണിയന്‍, ബിഡിഒ വിജി ജോസ്, അസിസ്റ്റന്റ് എക്സിക്യുട്ടീവ് എന്‍ജിനിയര്‍ മുഹമ്മദ് റഫീഖ്, അസിസ്റ്റന്റ് എന്‍ജിനിയര്‍മാരായ ശാരിക ഡി.എസ്, നിമ എം, കോയ ടി, അബൂബക്കര്‍, സിദ്ധീഖ് എന്നിവര്‍ പങ്കെടുത്തു.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here