HomeNewsCrimetrafficകുട്ടി വാഹനമോടിച്ചു, എടയൂർ സ്വദേശിയായ വാഹനമുടമക്ക് 30250!

കുട്ടി വാഹനമോടിച്ചു, എടയൂർ സ്വദേശിയായ വാഹനമുടമക്ക് 30250!

valanchery-police-station

കുട്ടി വാഹനമോടിച്ചു, എടയൂർ സ്വദേശിയായ വാഹനമുടമക്ക് 30250!

വളാഞ്ചേരി : പ്രായപൂർത്തിയാവാത്ത കുട്ടിക്ക് വാഹനം ഓടിക്കാൻ കൊടുത്ത വാഹന ഉടമയ്ക്കെതിരേ കോടതി നടപടി. എടയൂർ വടക്കുംപുറം തിണ്ടലത്തെ പുല്ലാണിക്കാട്ടിൽ വീട്ടിൽ അബ്ദുൽ മുഖദി (45)നാണ് മഞ്ചേരി ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേട്ട് കോടതി 30,250രൂപ പിഴ വിധിച്ചത്. ശേഷിക്കുന്ന വിചാരണ തുടരുകയാണ്. 15,000രൂപ വിലവരുന്ന വാഹനത്തിന്റെ ഇരട്ടി തുകയാണ് രക്ഷിതാവ് പിഴയായി ഒടുക്കിയത്.
Ads
പ്രായപൂർത്തിയാവാത്ത കുട്ടികൾക്ക് വാഹനം ഓടിക്കാൻ കൊടുക്കുന്ന വാഹന ഉടമകൾയ്ക്കെതിരേ നടപടി സ്വീകരിക്കുന്നതിന്റെ ഭാഗമായി ജില്ലാ പോലീസ് മേധാവി സുജിത്ദാസ് ജില്ലയിൽ നടപ്പാക്കിയ ‘സ്പെഷ്യൽ ഡ്രൈവ്’ പദ്ധതി തുടരുകയാണ്.
valanchery-police-station
ഇതിന്റെ ഭാഗമായി ഒരു മാസത്തിനുള്ളിൽ വളാഞ്ചേരി സ്റ്റേഷനിൽ 25-ഓളം കേസുകൾ റജിസ്റ്റർചെയ്തിട്ടുണ്ട്. ഇതിൽ ഉൾപ്പെട്ട രക്ഷിതാക്കൾക്കെതിരേ തിരൂർ, മഞ്ചേരി കോടതികളിൽ വിചാരണ നടക്കുകയാണ്. ഇത്തരം കുറ്റങ്ങൾ ചെയ്യുന്നവർക്കെതിരേ നടപടി ഊർജിതമാക്കിയതായി വളാഞ്ചേരി എസ്.എച്ച്.ഒ. അബ്ദുൽജലീൽ കറുത്തേടത്ത് പറഞ്ഞു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!