കെ.എം.സി.ടി പോളിടെക്നിക്ക് കോളേജ് ടെക്നിക്കൽ ഫെസ്റ്റിനു തുടക്കമായി
കുറ്റിപ്പുറം: കെ.എം.സി.ടി പോളിടെക്നിക്ക് കോളേജ് സംഘടിപ്പിക്കുന്ന ടെക്നിക്കൽ ഫെസ്റ്റ് ‘ഓക്സിയോൺ-2019’ തുടക്കമായി. ഫെസ്റ്റിന്റെ ഉൽഘാടനം കെ എം സി ടി സ്ഥാപനങ്ങളുടെ ചെയർമാൻ ഡോ.കെ മൊയ്തു നിർവ്വഹിച്ചു. പ്രിൻസിപ്പാൾ കെ അമീറലി അധ്യക്ഷത വഹിച്ച ചടങ്ങിൽ എസ് ഐ ടി ടി ആർ ഡെപ്യൂട്ടി ഡയറക്ടർ വി എ ശംസുദ്ധീൻ മുഖ്യാതിഥി ആയിരുന്നു.
സാഗി സംസ്ഥാന നോഡൽ ഓഫിസർ ഡോ. ജബ്ബാർ അഹമ്മദ്, പ്രൊഫ അനുജൻ, എം ടി ശംസുദ്ധീൻ, രാമചന്ദ്രൻ, അബ്ദുൽ നാസർ കൈപ്പഞ്ചേരി, ടിപി ജാസിർ, നദീർ കെ, ശശിധരൻ, ജഗത് സിപി എന്നിവർ സംസാരിച്ചു. ജനറൽ കൺവീനർ ശാഹുൽ അമീർ സ്വാഗതവും വിപി നാസർ മോൻ നന്ദിയും പറഞ്ഞു. സിവിൽ എഞ്ചിനീയറിംഗ്, മെക്കാനിക്കൽ എഞ്ചിനീയറിംഗ്, ഓട്ടോമൊബൈൽ എഞ്ചിനീയറിംഗ് ബ്രാഞ്ചുകളിലായി ആയിരത്തോളം വരുന്ന വിദ്യാർത്ഥികളുടെ കരവിരുതിൽ വൈവിധ്യമാർന്ന ദൃശ്യവിസ്മയമാണ് മൂന്ന് ദിവസങ്ങളിലായി നടക്കുന്നത്.
വ്യത്യസ്ഥ കമ്പനികളുടെ വാഹനങ്ങൾ അണിനിരത്തുന്ന ഓട്ടോ ഷോ, പ്രചാരത്തിലില്ലാത്ത ബൈക്കുകളുടെ എക്സിബിഷൻ, പൊതു മേഖലാ സ്ഥാപനങ്ങളുടെ പ്രദർശനം, പ്രൊജക്ട് എക്സ്പൊ, ഫോട്ടോ പ്രദർശനം, വിവിധ മത്സരങ്ങൾ, കലാപരിപാടികൾ തുങ്ങിയവ ഫെസ്റ്റിന്റെ ഭാഗമായി നടക്കുന്നുണ്ട്. ശനിയാഴ്ച വൈകീട്ട് സമാപിക്കുന്ന ഫെസ്റ്റിന്റെ സന്ദർശനം തീർത്തും സൗജന്യമായിരിക്കും.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here