സി.പി.ഐ ജില്ലാ കമ്മറ്റിയംഗം ജയപ്രകാശ് (ജെ.പി.) നിര്യാതനായി
എടയൂർ: സി.പി.ഐ ജില്ലാ കമ്മിറ്റി അംഗം എടയൂർ പുക്കാട്ടിരി പ്രദീപ് നിവാസിൽ പി. ജയപ്രകാശ് (55) നിര്യാതനായി. കിസാൻ സഭ ജില്ലാ വൈപ്രസിഡൻറ്, സി.പി.ഐ മണ്ഡലം അസി.സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ച് വരികയായിരുന്നു. പിതാവ് പരേതനായ ആർ. സേതുരാമൻ, മാതാവ് പറമ്പത്ത് സരോജിനി അമ്മ. മകൻ: വിഷ്ണു പ്രകാശ്.
സഹോദരങ്ങൾ: ശോഭന, ഓമന, മധുസൂദനൻ, പ്രദീപ് കുമാർ, പരേതനായ സദാനന്ദൻ
സംസ്കാരം ഞായറാഴ്ച മലപ്പുറം വൈദ്യുതി ശ്മശാനത്തിൽ നടക്കും. ജയപ്രകാശിൻ്റെ നിര്യാണത്തിൽ സി .പി .എം എടയൂർ ലോക്കൽ കമ്മറ്റി അനുശോചനം രേഖപ്പെടുത്തി.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here