HomeNewsInitiativesഉയർന്ന മാർക്കോടെ മാധ്യമപ്രവർത്തനം പൂർത്തിയാക്കിയ സാലി തിരഞ്ഞെടുത്ത തൊഴിൽ പട്ടിപിടിത്തം: മലപ്പുറം ജില്ലയിലെ പട്ടിപിടിത്തക്കാരിൽ ഏക വനിതയായ ഈ തൃശൂർക്കാരിയുടെ തീരുമാനത്തിനു പിന്നിൽ ഒരു കാരണമുണ്ട്

ഉയർന്ന മാർക്കോടെ മാധ്യമപ്രവർത്തനം പൂർത്തിയാക്കിയ സാലി തിരഞ്ഞെടുത്ത തൊഴിൽ പട്ടിപിടിത്തം: മലപ്പുറം ജില്ലയിലെ പട്ടിപിടിത്തക്കാരിൽ ഏക വനിതയായ ഈ തൃശൂർക്കാരിയുടെ തീരുമാനത്തിനു പിന്നിൽ ഒരു കാരണമുണ്ട്

sali-dog-catcher

ഉയർന്ന മാർക്കോടെ മാധ്യമപ്രവർത്തനം പൂർത്തിയാക്കിയ സാലി തിരഞ്ഞെടുത്ത തൊഴിൽ പട്ടിപിടിത്തം: മലപ്പുറം ജില്ലയിലെ പട്ടിപിടിത്തക്കാരിൽ ഏക വനിതയായ ഈ തൃശൂർക്കാരിയുടെ തീരുമാനത്തിനു പിന്നിൽ ഒരു കാരണമുണ്ട്

മാധ്യമപ്രവര്‍ത്തകയാകണമെന്ന ലക്ഷ്യത്തോടെ തന്നെയാണ് സാലി

ജേര്‍ണലിസം പഠിച്ചത്. എന്നാല്‍ തെരഞ്ഞെടുത്ത ജോലിയാകട്ടെ നായപിടുത്തവും. പത്രപ്രവര്‍ത്തനത്തോടുള്ള ഇഷ്ടം നഷ്ടപ്പെട്ടിട്ടല്ല, വര്‍ഷങ്ങള്‍ക്ക് മുന്‍പ് നായ്ക്കളോട് മനസില്‍ തോന്നിയ സഹാനുഭൂതിയാണ് സാലിയെ ഈ ജോലിയിലേക്ക് എത്തിച്ചത്. തീര്‍ത്തും സന്തോഷത്തോടെയും ആത്മാര്‍ത്ഥതയോടെയുമാണ് താന്‍ ഈ ജോലി ചെയ്യുന്നതെന്ന് സാലി പറയും.

ജേര്‍ണലിസം പൂര്‍ത്തിയാക്കിയ ശേഷമാണ് സാലി നായപിടുത്തത്തിനുള്ള കോഴ്‌സിന് ചേര്‍ന്നത്. ഊട്ടിയിലെ ഡബ്യു.വി.എസില്‍ നിന്നായിരുന്നു തൃശൂര്‍ സ്വദേശിനിയായ സാലി നായ പിടുത്ത സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് പാസായത്. അതിന് ശേഷം നായ പിടുത്തം തൊഴിലായി സ്വീകരിക്കുകയായിരുന്നു.

നിലവില്‍ മലപ്പുറം ജില്ലാ പഞ്ചായത്തിനുവേണ്ടിയാണ് സാലി ജോലിയില്‍ ഏര്‍പ്പെട്ടിരിക്കുന്നത്. സന്നദ്ധസംഘടനയായ ഹ്യൂമന്‍ സൊസൈറ്റി ഇന്റര്‍നാഷണലിന്റെ നേതൃത്വത്തിലുള്ള പേവിഷ പ്രതിരോധ-മൃഗജനന നിയന്ത്രണ പദ്ധതിയുടെ ഭാഗമായാണ് സാലി പ്രവര്‍ത്തിക്കുന്നത്. സംഘത്തില്‍ രണ്ട് ഡോക്ടര്‍മാര്‍ ഉള്‍പ്പെടെ എട്ടു പേരുണ്ട്. ആറ് നായപിടുത്തക്കാരില്‍ ഏക വനിത സാലിയാണ്. കേരളത്തില്‍ നായപിടുത്തം തൊഴിലായി സ്വീകരിച്ച ഏക വനിതയും ഈ തൃശൂര്‍ക്കാരിയാണ്.

നായ്ക്കളെ കൈകൊണ്ട് പിടിക്കുന്ന പരിശീലനമാണ് സാലി നേടിയിരിക്കുന്നത്. അക്രമാസക്തരായ നായ്ക്കളെ ബട്ടര്‍ഫ്‌ളൈ വല ഉപയോഗിച്ച് പിടികൂടും. മലപ്പുറം ജില്ലയില്‍ മാത്രം ഏകദേശം ആയിരത്തോളം നായ്ക്കളെ സാലിയടങ്ങുന്ന സംഘം പിടികൂടിയിട്ടുണ്ട്. ഒരു നായയെ പിടിച്ച് പേവിഷ പ്രതിരോധ കുത്തിവെപ്പെടുത്ത് വന്ധ്യംകരിച്ച് തെരുവില്‍ വിട്ടാല്‍ 1,300 രൂപ ലഭിക്കും. നായപിടുത്തത്തിന് ആളെ ലഭിക്കാന്‍ ബുദ്ധിമുട്ടായതിനാല്‍ സാലിയുടെ സംഘത്തിന് വന്‍ ഡിമാന്‍ഡാണ്.

ഏഴാം ക്ലാസില്‍ പഠിക്കുമ്പാഴാണ് സാലിക്ക് തെരുവ് നായ്ക്കളോട് പ്രത്യേക താല്‍പര്യം തോന്നിത്തുടങ്ങിയത്. അന്ന് സാലിക്കൊപ്പം സ്‌കൂളിലേക്കും തിരിച്ച് വീട്ടിലേക്കും ഒരു തെരുവു നായ കൂട്ടു പോകുമായിരുന്നു. ഒരിക്കല്‍ അതിനെ സാലിയുടെ കണ്‍മുന്നില്‍വെച്ച് നായപിടുത്തക്കാര്‍ പിടികൂടി കൊന്നുകളഞ്ഞു. അതിന് ശേഷമാണ് നായ്ക്കളെ പിടികൂടി സംരക്ഷിക്കണമെന്ന ആഗ്രഹം മനസില്‍ കൂടിയതെന്ന് സാലി പറയുന്നു.

നായപിടുത്തത്തില്‍ മികച്ച പ്രവര്‍ത്തനം കാഴ്ചവെയ്ക്കുന്ന നൂറു വനികളില്‍ ഒരാളായി തെരഞ്ഞടുക്കപ്പെട്ട് സാലിക്ക് രാഷ്ട്രപതിയുടെ മെഡല്‍ ലഭിച്ചിട്ടുണ്ട്. നായപിടുത്തത്തില്‍ തുടരണണെന്നാണ് സാലിയുടെ ആഗ്രഹം.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!