ആതവനാട് കൂടശ്ശേരി ഗവ.യു.പി സ്കൂളിൽ പഠനോത്സവവും സംയുക്ത ഡയറി പ്രകാശനവും സംഘടിപ്പിച്ചു
ആതവനാട്: കൂടശ്ശേരി ഗവ.യു.പി സ്കൂളിൽ മികവാർന്ന രീതിയിൽ പഠനോത്സവം സംഘടിപ്പിച്ചു. കുട്ടികൾ നേടിയ ഭാഷാശേഷിയും നൈപുണിയും അടിസ്ഥാനമാക്കി ഭാഷാപരമായ കഴിവുകളെയും മറ്റു വിഷയങ്ങളിലുള്ള ധാരണകളെയും കഥ, കവിത,സ്കിറ്റ്, ദൃശ്യവിഷ്കാരം,റീഡേഴ്സ് തിയേറ്റർ, നാടകം ,ലഘു പരീക്ഷണങ്ങൾ,റാംപ് വാക്ക് തുടങ്ങി വ്യത്യസ്ത രീതിയിൽ അവതരിപ്പിച്ചത് തികച്ചും ഉത്സവാന്തരീക്ഷമായി. എച്ച് എം ശ്രീകല ടി സ്വാഗതം പറഞ്ഞ ചടങ്ങിൽ പിടിഎ പ്രസിഡണ്ട് സക്കീർ ഹുസൈൻ അധ്യക്ഷനായി. വാർഡ് മെമ്പർ എം.സി ഇബ്രാഹിം ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ ഒന്നാം ക്ലാസിലെ മുഴുവൻ കുട്ടികളുടെയും പ്രിന്റ് ചെയ്ത സംയുക്ത ഡയറിയും ഡിജിറ്റൽ സംയുക്ത ഡയറിയും ബി.പി.സി. അബ്ദുൽ സലീം. ടി പ്രകാശനം ചെയ്തു. 2023- 24 അധ്യയന വർഷത്തെ സ്കൂളിന്റെ മികവ് പ്രവർത്തനങ്ങൾ ഉൾക്കൊള്ളിച്ചുള്ള മികവ് പുസ്തകം, ഒന്നാം ക്ലാസ്സിലെ രക്ഷിതാക്കളുടെ അഭിപ്രായക്കുറിപ്പുകൾ ഞങ്ങൾക്കും പറയാനുണ്ട് എന്നിവ യുടെ പ്രകാശനം MPTA പ്രസിഡന്റ് വിനിത കെ നിർവഹിച്ചു. കൂടാതെ ഒന്നാം ക്ലാസിലെ കുട്ടികളുടെ ചിത്രകഥകൾ ലൈബ്രേറിയൻ ദിവ്യമോൾ .കെ ഏറ്റുവാങ്ങി.. PTA വൈസ് പ്രസിഡന്റ് അശോകൻ ചേലൂർ, കുറ്റിപ്പുറം ഉപജില്ലാ ഓഫീസർ ഹരീഷ് വി. കെ, സീനിയർ അസിസ്റ്റന്റ് ബാബു കെ പി എന്നിവർ ആശംസകൾ അറിയിച്ചു. സ്റ്റാഫ് സെക്രട്ടറി ഹരിശങ്കർ എസ് നന്ദി പറഞ്ഞു.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here