തരിശായി കിടന്ന സ്ഥലം പച്ചപ്പിലേക്ക്; കുറുമ്പത്തൂർ പാടശേഖരത്ത് നടീൽ ഉത്സവം സംഘടിപ്പിച്ചു
ആതവനാട്: തരിശായി കിടന്ന കുറുമ്പത്തൂർ പാടശേഖരത്തിലെ പത്തേക്കറോളം സ്ഥലം പച്ചപ്പിലേക്ക്. തരിശുരഹിത നെൽക്കൃഷിയുടെ ഭാഗമായി കുറുമ്പത്തൂർ പാടശേഖരത്ത് ആതവനാട് ഗ്രാമപ്പഞ്ചായത്തിന്റെയും കൃഷിഭവന്റെയും കർഷകരുടെയും നേതൃത്വത്തിൽ നടീൽ ഉത്സവം നടന്നു. കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വസീമ വേളേരി ഉദ്ഘാടനംചെയ്തു. ആതവനാട് ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ടി.പി. സിനോ ബിയ, വൈസ് പ്രസിഡന്റ് ജാസർ കരിങ്കപ്പാറ, ബ്ലോക്ക് പഞ്ചായത്തംഗം റിംഷാനി സാഹിർ, ഗ്രാമപ്പഞ്ചായത്തംഗങ്ങളായ മുഞ്ഞക്കൽ മുസ്തഫ, നാസർപുളിക്കൽ, എം.സി. ഇബ്രാഹിം, കൃഷി ഓഫീസർ പി.വി. സുമയ്യ, പി. ശ്രീകുമാർ, യുവ കർഷകൻ ചെലൂർ അശോകൻ തുടങ്ങിയവർ പങ്കെടുത്തു. കുറുമ്പത്തൂർ കൂടശ്ശേരി ഗവ. യു.പി. സ്കൂളിലെ ഹരിതസേന ക്ലബ്ബ് വിദ്യാർഥികളും പങ്കാളികളായി.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here