പഠനാ ലിഖ്ന അഭിയാൻ പദ്ധതിക്ക് കുറ്റിപ്പുറം പഞ്ചായത്തിൽ തുടക്കമായി
കുറ്റിപ്പുറം:കേന്ദ്രാവിഷ്കൃത സാക്ഷരതാ പദ്ധതി പഠനാ ലിഖ്ന അഭിയാൻ കുറ്റിപ്പുറം പഞ്ചായത്തിൽ വൈസ് പ്രസിഡന്റ് കെ.ടി സിദ്ധിഖ് ഉത്ഘാടനം ചെയ്തു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി അധ്യക്ഷൻ പരപ്പാര സിദ്ധിഖ് അധ്യക്ഷത വഹിച്ചു. ബ്ലോക്ക് കോ. ഓർഡിനേറ്റർ കെ ടി നിസാർബാബു, പ്രേരക് യൂ വസന്ത, എം.പി.എം ബഷീർ, വി. പി സുബ്രഹ്മണ്യൻ, കെ. കെ മുസ്തഫ, ശുഹൈബ്. ടി, പ്രസീത, രേഷ്മ, വിനയ, രജിത, ഗീത, പ്രിയ, ഉഷ, ഷീന, ബബിത. സഫിയ. സിവി ജിഷ ഷാജി റംസീന, ഷൈനി, സുധ തുടങ്ങി വിവിധ വാർഡുകളിലെ വളണ്ടിയർമാർ പരിപാടിക്ക് നേതൃത്വം നൽകി. സാക്ഷരതാ പാഠപുസ്തക വിതരണം, നവചേതന സാക്ഷരതാ പദ്ധതിയിലൂടെ അക്ഷരങ്ങളുടെ പുതിയ ലോകം കീഴടക്കി ഇപ്പോൾ തന്റെ എഴുത്തുകൾ പ്രസിദ്ധീകരണങ്ങളിൽ ഇടം നേടുകയും ചെയ്ത മിനി. സി വി യെ ചടങ്ങിൽ പൊന്നാട നൽകി ആദരിച്ചു. തുടർന്ന് സാക്ഷരതാ പഠിതാക്കൾ ആദ്യാക്ഷരങ്ങൾ എഴുതി. കുടുംബ ശ്രീ യൂണിറ്റ് മധുരം നൽകിപരിപാടിയിൽ പങ്കെടുത്തു
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here