തന്റെ സമ്പാദ്യവും കമ്മലും ദുരിതാശ്വാസ നിധിയിലേക്ക് നൽകിയ പൈങ്കണ്ണൂരിലെ കൊച്ചു മിടുക്കിക്ക് പിറന്നാൾ സമ്മാനവുമായി കുറ്റിപ്പുറം പോലീസ്
കുറ്റിപ്പുറം: തന്റെ സമ്പാദ്യ കുടുക്കയും പിറന്നാൾ ഡ്രസ്സ് വാങ്ങുവാൻ ഉമ്മ നൽകിയ ₹ 2000/- യും ഒരു ജോഡി സ്വർണ്ണ കമ്മലും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്ത 5-ാം ക്ളാസു കാരിക്ക് ബർത്ത്ഡേ കേക്ക് കുറ്റിപ്പുറം പോലീസിൻ്റെ വക. പൈങ്കണ്ണൂർ കൂരിപറമ്പിൽ ഹംസ – ഷെമീമ ദമ്പതികളുടെ മകളായ വളാഞ്ചേരി റ്റി.ആർ.കെ എ.എൽ.പി സ്കൂളിലെ 5-ാം ക്ളാസ് വിദ്യാർത്ഥിയായ ഹെന്ന സാറ ഇക്കുറി ബർത്ത്ഡെ ആഘോഷിച്ചത് കുറ്റിപ്പുറം പോലീസ് നൽകിയ കേക്ക് മുറിച്ചും പോലീസ് ഉദ്യോഗസ്ഥരുടെ അഭിനന്ദനങ്ങൾ ഏറ്റുവാങ്ങിയുമാണ്.
ഹെന്നാ സാറയുടെ പിറന്നാളിനെക്കുറിച്ചും അവളുടെ ആഗ്രഹത്തെക്കുറിച്ചും വിദേശത്തു നിന്ന് പിതാവ് ഹംസ കുറ്റിപ്പുറം പോലീസ് സ്റ്റേഷനിലേക്ക് വിളിച്ചറിയിക്കുകയായിരുന്നു. മകളുടെ പിറന്നാളാണെന്നും അവളുടെ സമ്പാദ്യകുടുക്കയും പിറന്നാൾ ഡ്രസ്സ് വാങ്ങുവാൻ ഉമ്മ നൽകിയ ₹ 2000/- രൂപയും ഒരു ജോഡി സ്വർണ്ണ കമ്മലും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകുവാൻ മകൾ ആഗ്രഹിക്കുന്ന വിവരം പോലീസിനോട് പറഞ്ഞു. ഇതനുസരിച്ച് കുറ്റിപ്പുറം പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ സി കെ നാസർ, സബ് ഇൻസ്പെക്ടർ രഞ്ചിത്ത് കെ.ആർ എന്നിവരുടെ നേതൃത്വത്തിൽ കുറ്റിപ്പുറത്തെ പോലീസ് ഉദ്യോഗസ്ഥർ ഹെന്നാ സാറയുടെ വീട്ടിലെത്തി ബർത്ത്ഡെ കേക്ക് സമ്മാനിക്കുകയും ആശംസകൾ അറിയിക്കുകയും ദുരിതാശ്വാസ നിധിയിലേക്കുളള സംഭാവന കൈപ്പറ്റുകയും ചെയ്തു.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here