ദുരിതാശ്വാസ നിധിയിലേക്ക് ഒരു മാസത്തെ ഓണറേറിയം സംഭാവന ചെയ്ത് കുറ്റിപ്പുറത്തെ പഞ്ചായത്ത് മെമ്പർ
കുറ്റിപ്പുറം: കനത്ത മഴയിൽ കേരളത്തിലെ വിവിധയിടങ്ങളിൽ നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്യുമ്പോൾ അതിലെ വേദനയിൽ പങ്കുചേർന്ന് ഒരു കുറ്റിപ്പുറത്തെ ഒരു ജനപ്രതിനിധിയും. കുറ്റിപ്പുറം ഗ്രാമപഞ്ചായത്തിലെ പത്താം വാർഡിലെ മെമ്പർ വസീമ വേളേരിയാണ് മാതൃകാപരമായ ഒരു പ്രവർത്തിയിലൂടെ പ്രശംസകൾ നേടുനത്. പഞ്ചായത്ത് മെമ്പർ എന്ന നിലയിൽ തനിക്ക് ലഭിക്കുന്ന ഓണറേറിയത്തിൽ നിന്ന് ഒരു മാസത്തെ വിഹിതമാണ് ഇവർ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവനയായി നൽകിയത്.
ഇതേക്കുറിച്ച് ഇവർ നൽകിയ ഫേസ്ബുക്ക് പോസ്റ്റിനും വൻ സ്വീകാര്യതയാണ് ഇപ്പോൾ നാട്ടുകാരിൽ നിന്നും ലഭിക്കുന്നത്.
പോസ്റ്റ് വായിക്കാം:
അണ്ണാറക്കണ്ണനും തന്നാലായത്
—————————————
ഒരു മാസത്തെ ഓണറേറിയം ദുരിതാശ്വാസ നിധിയിലേക്ക്
………………
മനുഷ്യ ജീവനും സ്വത്തിനും വൻ നാശം വിതച്ച ദുരിത പേമാരി കേരളത്തിലെ നിത്യജീവിതത്തെ തന്നെ വിറങ്ങലിപ്പിച്ചത് നാം കണ്ടതാണ് കാൽ നൂറ്റാണ്ടിനിടെയുണ്ടായ ഈ മഹാപ്രളയത്തിൽ എല്ലാം നഷ്ടപ്പെട്ടവരെ സ്വസ്ഥജീവിതത്തിലേക്ക് തിരികെ കൊണ്ട് വരാനുള്ള കഠിന പ്രയത്നങ്ങൾക്കായി നമുക്ക് കൈകോർക്കാം എല്ലാവരും കഴിവിന്റെ പരമാവധി സഹായഹസ്തങ്ങൾ നീട്ടുമ്പോൾ പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങളുടെ ആഹ്വാന പ്രകാരം ഗ്രാമപഞ്ചായത്ത് മെമ്പർ എന്ന നിലയിലുള്ള എന്റെ ഒരു മാസത്തെ ഓണറേറിയം കേരള മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യുകയാണ്.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here