HomeNewsFinanceപാലിയേറ്റീവ് ക്ലിനിക്കിനുള്ള സാമ്പത്തികസമാഹരണത്തിന് ചായക്കുറിയുമായി വളാഞ്ചേരി മുക്കിലപ്പീടികയിലെ പാലിയേറ്റീവ് കെയർ നാട്ടുകൂട്ടം

പാലിയേറ്റീവ് ക്ലിനിക്കിനുള്ള സാമ്പത്തികസമാഹരണത്തിന് ചായക്കുറിയുമായി വളാഞ്ചേരി മുക്കിലപ്പീടികയിലെ പാലിയേറ്റീവ് കെയർ നാട്ടുകൂട്ടം

palliative-valanchery-fund-collection

പാലിയേറ്റീവ് ക്ലിനിക്കിനുള്ള സാമ്പത്തികസമാഹരണത്തിന് ചായക്കുറിയുമായി വളാഞ്ചേരി മുക്കിലപ്പീടികയിലെ പാലിയേറ്റീവ് കെയർ നാട്ടുകൂട്ടം

വളാഞ്ചേരി: നഗരസഭയിലെ മുക്കിലപ്പീടികയിലെ പാലിയേറ്റീവ് കെയർ നാട്ടുകൂട്ടമാണ് പാലിയേറ്റീവ് ക്ലിനിക്കിനുള്ള സാമ്പത്തികസമാഹരണത്തിന് ചായക്കുറിയുമായി രംഗത്തിറങ്ങി നാട്ടുകാർ. ഞായറാഴ്ച വൈകുന്നേരം മൂന്നുമുതൽ രാത്രി എട്ടുവരെ മുക്കിലപ്പീടികയിലെ അയ്യൂബിന്റെ ചായപ്പീടികയിലായിരുന്നു കുറി. കുടുംബശ്രീ പ്രവർത്തകരും വൊളന്റിയർമാരും എല്ലാ വീടുകളിലും ക്ഷണക്കത്ത് എത്തിച്ചിരുന്നു. വരാൻ കഴിയാത്തവരെല്ലാം സഹായധനം കടയിലെത്തിക്കുമെന്ന പ്രതീക്ഷയിലാണ് സംഘാടകർ. പാലിയേറ്റീവ് പ്രവർത്തനങ്ങൾക്ക് അയൽക്കൂട്ടങ്ങളുടെ സേവനം ലഭ്യമാക്കുന്നതിനും നാട്ടുകാരുടെ കൂടിച്ചേരലിനും ചായക്കുറി സഹായിക്കുമെന്നും സംഘാടകർ കരുതുന്നു.
palliative-valanchery-fund-collection
മരുന്ന്, പരിചരണം, ജീവനക്കാരുടെ വേതനം എന്നിവയുൾപ്പെടെ പാലിയേറ്റീവ് കെയറിന്റെ പ്രവർത്തനങ്ങൾക്ക് ഏകദേശം മൂന്നുലക്ഷം രൂപയാണ് പ്രതിമാസച്ചെലവ്. ജനുവരി 15-ന്റെ പാലിയേറ്റീവ് കെയർ ദിനത്തിലും റംസാൻ മാസത്തിലുമാണ് സഹായം ലഭിക്കുന്നത്. സഹായധനം കുറഞ്ഞുവരുന്നതിനാലാണ് ചായക്കുറിയെന്ന ആശയവുമായി ഇറങ്ങിയത്. കുറ്റിപ്പുറം ബ്ലോക്ക്പഞ്ചായത്ത്‌ പ്രസിഡന്റ് വസീമ വേളേരി, എം.എൽ.എ.മാരായ ആബിദ്ഹുസൈൻ തങ്ങൾ, ഡോ. കെ.ടി. ജലീൽ, നഗരസഭാധ്യക്ഷൻ അഷറഫ് അമ്പലത്തിങ്ങൽ, ഡോ. മുജീബ് റഹ്‌മാൻ തുടങ്ങിയവർ ചായക്കടയിലെത്തിയിരുന്നു. പാലിയേറ്റീവിനുവേണ്ടി നടത്തുന്ന ചായക്കുറിയിൽ ജനങ്ങളുടെ നല്ല പങ്കാളിത്തമുണ്ടായെന്ന് പാലിയേറ്റീവ് കോ-ഓർഡിനേറ്റർ വി.പി.എം. സാലിഹ് പറഞ്ഞു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!