HomeNewsHealthവളാഞ്ചേരി നഗരസഭ പാലിയേറ്റീവിന്റെ രണ്ടാമത് യൂണിറ്റ് പ്രവർത്തനം ആരംഭിച്ചു

വളാഞ്ചേരി നഗരസഭ പാലിയേറ്റീവിന്റെ രണ്ടാമത് യൂണിറ്റ് പ്രവർത്തനം ആരംഭിച്ചു

palliative-valanchery-unit

വളാഞ്ചേരി നഗരസഭ പാലിയേറ്റീവിന്റെ രണ്ടാമത് യൂണിറ്റ് പ്രവർത്തനം ആരംഭിച്ചു

വളാഞ്ചേരി: വളാഞ്ചേരി നഗരസഭ പ്രാഥമിക ആരോഗ്യ കേന്ദ്രം. പരിരക്ഷ, പാലിയേറ്റീവിന്റെ രണ്ടാമത് യൂണിറ്റിന്റെ ഉദ്ഘാടനം നഗരസഭ ചെയർമാൻ അഷറഫ് അമ്പലത്തിങ്ങൽ ഫ്ലാഗ് ഓഫ് ചെയ്തു നിർവഹിച്ചു. ചടങ്ങിൽ ആരോഗ്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ ഇബ്രാഹിം മാരാത്ത് അധ്യക്ഷത വഹിച്ചു. നഗരസഭയിലെ കിടപ്പിലായ രോഗികൾക്ക് യഥാസമയം സേവനം ലഭിക്കുന്നതിന് വേണ്ടിയാണ് രണ്ടാം യൂണിറ്റ് ആരംഭിച്ചിട്ടുള്ളത്. നിരവധി കിടപ്പു രോഗികളാണ് പാലിയേറ്റീവ് കെയർ സൊസൈറ്റി വഴി സേവനം ലഭിച്ചുകൊണ്ടിരിക്കുന്നത്.ഇവർക്ക് സേവനം നൽകുന്നതിനായി കഴിഞ്ഞ ദിവസങ്ങളിൽ വളണ്ടിയേഴ്സിനുള്ള പരീശീലന ക്യാമ്പ് സംഘടിപ്പിക്കുകയും ചെയ്തിരുന്നു.മെഡിക്കൽ ഓഫീസർ. Dr. നീമ വേണുഗോപാൽ സ്വാഗതം പറഞ്ഞു,വൈസ് ചെയർപേഴ്സൺ റംല മുഹമ്മദ്,വിദ്യാഭ്യാസ കലാ-കായിക സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ മുജീബ് വലസി, മരാമത്ത് സ്റ്റാന്റിംഗ് കമ്മറ്റി ചെയർപേഴ്സൺ റുബി ഖാലിദ്, കൗൺസിർ മാരായ കെ.വി ഷൈലജ, സിദ്ദിഖ് ഹാജി കളപ്പുലാൻ,കെ.വി ഉണ്ണികൃഷ്ണൻ, സദാനന്ദൻ കോട്ടീരി, എച്.എം.സി മെമ്പർ യാസിർ അറഫാത് എന്നിവർ ആശംസ അറിയിച്ചു. ജെ.എച്.ഐ ബീരാൻകുട്ടി നന്ദി പറഞ്ഞു.ആരോഗ്യ വിഭാഗം ജീവനാക്കാർ ചടങ്ങിൽ സംബന്ധിച്ചു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!