വെണ്ടല്ലൂരിൽ തോട് തകർത്ത സംഭവം; പഞ്ചായത്ത് അധികൃതർ സ്ഥലം സന്ദർശിച്ചു
വെണ്ടല്ലൂർ: ഗൈൽ പദ്ധതിയുമായി ബന്ധപ്പെട്ട് പൈപ്പിടുന്നതിന് വേണ്ടി കൂടല്ലൂർ പുഴയിലേക്കൊഴുകുന്ന തോട് തകർത്തതുമായി ബന്ധപ്പെട്ടുണ്ടായ പ്രശ്നങ്ങൾ പഠിക്കാൻ പഞ്ചായത്ത് അധികൃതർ സ്ഥലം സന്ദർശിച്ചു. തോട് തകർത്തതും അതുമായി ബന്ധപ്പെട്ട് വരാൻ പോകുന്ന വൻ ദുരന്തത്തെക്കുറിച്ചും കഴിഞ്ഞ ദിവസം വളാഞ്ചേരി ഓൺലൈൻ റിപ്പോർട്ട് ചെയ്തിരുന്നു.
അധ്യാപകനും സാമൂഹിക പ്രവർത്തകനുമായ കാളിയത്ത് ബാവ എന്ന അബൂബക്കർ മാസ്റ്ററും ഷാജി കട്ടച്ചിറയും പഞ്ചായത്ത് അധികൃതരെയും ബന്ധപ്പെട്ട അധികാരികളെയും സമീപിച്ചതിന്റെ അടിസ്ഥാനത്തിൽ ഇന്നലെ (26/05/2018) ഇരിമ്പിളിയം ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് കെ.ടി.ഉമ്മുകുൽസു, വൈസ് പ്രസിഡന്റ് പള്ളത്ത് വേലായുധൻ, വാർഡ് മെമ്പർമാരായ അബ്ദു, ഇബ്രാഹിം എന്നിവർ സ്ഥലം സന്ദർശിക്കുകയും അധികൃതരുമായി ഫോണിൽ ബന്ധപ്പെടുകയും ചെയ്തു.
ഇതിനിടയിൽ നാട്ടുകാരുടെ ശ്രമഫലമായി പാങ്ങാട് ചിറക്കടുത്ത് തകർത്ത തോട് താൽക്കാലികമായി കര കെട്ടി പൂർവ്വസ്ഥിതിയിലാക്കിയിട്ടുണ്ട്. എന്നാൽ ഇത് ശക്തമായ മഴയിൽ തകരാനിടയുണ്ടെന്നും ഇവർ ചൂണ്ടിക്കാട്ടുന്നു. മഴക്കാലം തൊട്ടടുത്തെത്തി നിൽക്കുന്ന ഈ സന്ദർഭത്തിലും അധികാരികളും ജനപ്രതിനിധികളും ഒരു സന്ദർശനത്തിനപ്പുറം നിരന്തര തുടർ പ്രവർത്തനങ്ങളുമായി ഒരു ശ്വാശത പരിഹാരമാണ് പ്രദേശത്തെ സാധാരണക്കാരായ നാട്ടുകാർ പ്രതീക്ഷിക്കുന്നത്.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here