ഇരിമ്പിളിയത്തെ പ്രളയ സാധ്യതാ പ്രദേശങ്ങളിൽ പഞ്ചായത്ത് പ്രസിഡന്റും സംഘവും സന്ദർശനം നടത്തി
ഇരിമ്പിളിയം: ഇരിമ്പിളിയം ഗ്രാമ പഞ്ചായത്തിലെ പ്രളയ സാധ്യത പ്രദേശങ്ങൾ ഇരിമ്പിളിയം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് റജുല നൗഷാദിന്റെ നേത്യത്വത്തിലുള്ള സംഘം സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തി.കഴിഞ്ഞ പ്രളയത്തിൽ ഏറ്റവും കൂടുതൽ നാശ നഷ്ടങ്ങൾ സംഭവിച്ച വെണ്ടല്ലൂർ, മോസ്കൊ, ഇരിമ്പിളിയം, മങ്കേരി, നെല്ലാണിപ്പൊറ്റ, പടിഞ്ഞാറ്റുമുറി എന്നിവിടങ്ങളിലെ വീടുകൾ സന്ദർശിച്ച് അവർക്ക് വേണ്ട നിർദ്ധേശങ്ങൾ നൽകി.കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷംല ടീച്ചർ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് എൻ.മുഹമ്മദ്, വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ മഞ്ജുള ടീച്ചർ, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ എൻ.ഉമ്മുകുൽസു, വാർഡ് മെമ്പർ സി.പി.ഉമ്മുകുൽസു, മുൻ പഞ്ചായത്ത് പ്രസിഡന്റായിരുന്ന പി.അബ്ദുറഹ്മാൻ എന്നിവർ സംഘത്തിൽ ഉണ്ടായിരുന്നു.
കഴിഞ്ഞ പ്രളയ സമയത്ത് പ്രളയബാധിതരെ മാറ്റി പാർപ്പിക്കാനും പഞ്ചായത്തിന്റെ നേതൃത്വത്തിൽ കോട്ടപ്പുറം, കൊടുമുടി, പുറമണ്ണൂർ എന്നിവിടങ്ങളിൽ ക്യാമ്പുകൾ തുടങ്ങി സന്നദ്ധ സംഘടനകളുടേയും നാട്ടുകാരുടേയും സഹകരണത്തോടെ യാതൊരു പരാതിയും ഇല്ലാതെ അവർക്ക് വേണ്ട എല്ലാ സൗകര്യങ്ങളും ചെയ്തു കൊടുക്കാൻ കഴിഞ്ഞെന്നും വെള്ളം വീടുകളിലേക്ക് കയറുന്ന അവസ്ഥ ഉണ്ടായാൽ വീട്ടുകാരെ മാറ്റി പാർപ്പിക്കാനും മറ്റു സൗകര്യങ്ങൾ ഒരുക്കാനുമുള്ള നടപടികൾ സ്വീകരിക്കുമെന്നും പഞ്ചായത്ത്പ്രസിഡന്റ് റജുല നൗഷാദ് പറഞ്ഞു.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here