കുറ്റിപ്പുറം പാണ്ടികശാല ചോല വളവിൽ മിനി പിക്കപ്പ് വാൻ മറിഞ്ഞു
കുറ്റിപ്പുറം : ദേശീയപാത 66-ൽ പാണ്ടികശാല ചോല വളവിൽ നിയന്ത്രണം വിട്ട് മിനി പിക്കപ്പ് വാൻ മറിഞ്ഞു. നിർമാണപ്രവൃത്തികൾ പുരോഗമിക്കുന്ന ദേശീയപാതയുടെ സർവീസ് റോഡിലെ കയറ്റത്തിലാണ് ബുധനാഴ്ച പുലർച്ചെ അഞ്ചരയ്ക്ക് അപകടമുണ്ടായത്. തമിഴ്നാട്ടിൽനിന്ന് വാഴക്കുലകളുമായി കുറ്റിപ്പുറത്തേക്ക് വരികയായിരുന്നു പിക്കപ്പ് വാൻ. അപകടത്തിൽ ആർക്കും പരിക്കില്ല.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here