പാണ്ടികശാല പൌരാവലിയുടെ നേതൃത്വത്തിൽ പൌരത്വസംരക്ഷണ റാലിയും പൊതുയോഗവും സംഘടിപ്പിച്ചു
പൈങ്കണ്ണൂർ: സി.എ.എ യും എൻ.ആർ.സിയും നടപ്പിലാക്കരുതെന്നാവശ്യപ്പെട്ട് പാണ്ടികശാല പൌരാവലിയുടെ നേതൃത്വത്തിൽ പൌരത്വസംരക്ഷണ റാലിയും പൊതുയോഗവും സംഘടിപ്പിച്ചു. തിങ്കളാഴ്ച വൈകീട്ട് 5 മണിയോടെ താഴെ അങ്ങാടിയിൽ നിന്ന് ആരംഭിച്ച റാലി പാണ്ടികശാല അങ്ങാടിയിൽ സമാപിച്ചു. റാലിക്ക് ശേഷം നടന്ന പൊതുയോഗം കവി ആലങ്കോട് ലീലാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. പൌരസമിതി ചെയർമാൻ നാരായണൻ എമ്പ്രാന്തിരി അധ്യക്ഷത വഹിച്ചു.
സി.എച് അബുയൂസഫ് ഗുരുക്കൾ, കെ.പി ശങ്കരൻ മാസ്റ്റർ, വി മധുസൂധനൻ തുടങ്ങിയവർ സംസാരിച്ച യോഗത്തിൽ പൌരസമിതി കൺവീനർ വി.പി അബ്ദുറഹ്മാൻ സ്വാഗതവും ടി.കെ ഇക്ബാൽ, മഠത്തിൽ ശ്രീകുമാർ, പരപ്പാര സിദ്ധീഖ്, ടി.പി അബ്ദുൾ ഗഫൂർ, പാറക്കൽ ബഷീർ, ടി.പി മുഹമ്മദ് ഹാജി, വി.പി അബ്ദുൾ അസീസ്, ഇ.പി അച്യുതൻ, സി ഹമീദ് തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here