പറപ്പൂർ വേല ഇന്ന്
പറപ്പൂർ : പറപ്പൂർ ശ്രീകുറുംബക്കാവിലെ താലപ്പൊലി വെള്ളിയാഴ്‌ച ആഘോഷിക്കും. പുലർച്ചെ നാലരയ്ക്ക് നടതുറന്ന് അഞ്ചരയ്ക്ക് കാവുണർത്തലോടെ ചടങ്ങുകൾ തുടങ്ങും. കോവിഡ് മാനദണ്ഡങ്ങളിൽ ഇളവു പ്രഖ്യാപിച്ചതിനാൽ ഉത്സവത്തിന്റെ ആകർഷകമായ കാളവരവ് ഇത്തവണ നിയന്ത്രണങ്ങളോടെ നടക്കും. വൈകീട്ട് നാലിന് കണക്കറായി തറവാട്ടുകാരുടെ കാള കാവിലെത്തുന്നതോടെ വരവ് ആരംഭിക്കും.
തുടർന്ന് വിവിധ ദേശങ്ങളിൽനിന്നുള്ള കാളകൾ ക്ഷേത്രത്തിലെത്തി ക്ഷേത്രം വലംവെച്ച് തൊഴുതുമടങ്ങും. ശനിയാഴ്‌ച പുലർച്ചെ ഒന്നിന് തായമ്പകയോടെ രണ്ടാംദിവസത്തെ ചടങ്ങുകൾ തുടങ്ങും. നീലമന ഇല്ലത്ത് നാരായണൻ എമ്പ്രാന്തിരി, നാരായണൻ എമ്പ്രാന്തിരി എന്നിവർ ചടങ്ങുകൾക്ക് മുഖ്യകാർമികത്വം വഹിക്കും. ക്ഷേത്രാങ്കണത്തിൽ ഇത്തവണ ഭക്ഷ്യവസ്തുക്കളുടെ വിൽപ്പന നിരോധിച്ചിട്ടുണ്ടെന്നും ക്ഷേത്രത്തിലെത്തുന്നവർക്ക് അന്നദാനം ഉണ്ടായിരിക്കുമെന്നും ഭാരവാഹികളായ പി. അറമുഖൻ, എ. കൃഷ്ണകുമാർ, എം. ഹരിദാസൻ എന്നിവർ അറിയിച്ചു.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here