HomeNewsAccidentsവട്ടപ്പാറയിൽ പാർസൽ ലോറി നിയന്ത്രണം വിട്ട് മറിഞ്ഞു; ആളപായമില്ല

വട്ടപ്പാറയിൽ പാർസൽ ലോറി നിയന്ത്രണം വിട്ട് മറിഞ്ഞു; ആളപായമില്ല

vattappara-parcel-truck-accident

വട്ടപ്പാറയിൽ പാർസൽ ലോറി നിയന്ത്രണം വിട്ട് മറിഞ്ഞു; ആളപായമില്ല

വളാഞ്ചേരി: ദേശീയപാത 66ലെ വട്ടപ്പാറ വളവിൽ പാർസൽ ലോറി മറിഞ്ഞു. ഞായറാഴ്ച രാത്രി പതിനൊന്നേമുക്കാലോടെയാണ് അപകടമുണ്ടായത്. കിങ്ങ്സ് ലോജിസ്റ്റിക്സ് എന്ന പാർസൽ കമ്പനിയുടെ കണ്ടെയ്നർ ബോഡി കെട്ടിയ ടാറ്റ 407 ലോറിയാണ് അപകടത്തിൽപെട്ടത്. റോഡരികിലെ സംരക്ഷണവേലി കടന്ന ലോറി സമീപത്തെ പരസ്യ ബോർഡിൽ തങ്ങി താഴേക്ക് തൂങ്ങി നിൽക്കുകയായിരുന്നു. തുടർന്ന് തിരൂരിൽ നിന്നുള്ള ഫയർഫോഴ്സ് സംഘമെത്തി വൈദ്യുതി വിച്ഛേതിച്ചാണ് ലോറിയുടെ ക്യാബിനിൽ നിന്ന് ഡ്രൈവറെ പുറത്തെത്തിച്ചത്. ഇദ്ദേഹത്തിന് പരിക്കുകളൊന്നുമില്ല. ലോറി പുറത്തെത്തിക്കുന്നത് മൂലം അൽപസമയം ഇതുവഴിയുള്ള ഗതാഗതം തടസ്സപ്പെടു. മൂന്ന് ദിവസം മുൻപ് മറിഞ്ഞ മറ്റൊരു ലോറിയുടെ സമീപമാണ് ഞായറാഴ്ചയും അപകടമുണ്ടായത്. ഈ ലോറി ഇപ്പോഴും റോഡരികിൽ നിന്ന് മാറ്റാതെ കിടക്കുന്നുണ്ട്.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!