കരേക്കാട് വടക്കുംപുറം AUP സ്കൂളിൽ “രക്ഷാകർതൃ വിദ്യാഭ്യാസ പരിപാടി”
കരേക്കാട് വടക്കുംപുറം AUP സ്കൂളിൽ കേരള സർക്കാർ പൊതു വിദ്യാഭ്യാസ വകുപ്പിന്റെ കീഴിൽ SSK മലപ്പുറം BRC കുറ്റിപ്പുറം എന്നിവരുടെ സഹകരണത്തോടെ ‘രക്ഷാകർതൃ പങ്കാളിത്തം വിദ്യാലയ മികവിന്’ എന്ന ശീർഷകത്തിൽ നടന്ന “രക്ഷാകർതൃ വിദ്യാഭ്യാസ പരിപാടി” ശ്രദ്ധേയമായി. എൽ പി, യു പി വിഭാഗങ്ങളിലെ രക്ഷിതാക്കൾക്ക് രണ്ട് ബാച്ചുകളിലായാണ് ക്ലാസ്സുകൾ നടന്നത്. എൽ പി വിഭാഗം ബാച്ചിൽ മാറാക്കര ഗ്രാമ പഞ്ചായത്ത് അംഗവും പി ടി എ വൈസ് പ്രസിഡന്റുമായ വി പി ഹുസൈൻ എന്ന കുഞ്ഞാപ്പു അധ്യക്ഷത വഹിച്ചു. കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത് അംഗം പി വി ആയിഷ ഉദ്‌ഘാടനം ചെയ്ത പരിപാടിയിൽ പി ടി എ പ്രസിഡന്റ് എ പി നാസർ, സീനിയർ അദ്ധ്യാപകൻ എൻ സുലൈമാൻ മാസ്റ്റർ, പി ടി എ എക്സിക്യൂട്ടീവ് അംഗം മജീദ് തൊഴലിൽ എന്നിവർ സംസാരിച്ചു. പരിശീലന പരിപാടിക്ക് കെ ടി നൗഷാദ് മാസ്റ്റർ, എ ഹഫ്സത്ത് ടീച്ചർ, എസ് ആർ ജി കൺവീനർ കെ പി ഷംന ടീച്ചർ, കെ അബൂബക്കർ മാസ്റ്റർ, എം മുഹമ്മദ് അഫ്സൽ, പി ധന്യ ടീച്ചർ എന്നിവർ നേതൃത്വം നൽകി. എൽ പി വിഭാഗം മികവ് പ്രദർശനത്തിന് എം ഉമ ടീച്ചർ, എം അശ്വിനി ടീച്ചർ, എ ഉമൈബാൻ ടീച്ചർ, ടി പി സുലൈഖ ടീച്ചർ എന്നിവർ നേതൃത്വം നൽകി.
യു പി വിഭാഗം ബാച്ചിൽ എടയൂർ ഗ്രാമ പഞ്ചായത്ത് വാർഡ് മെമ്പർ പി നസീറ ബാനു അധ്യക്ഷത വഹിച്ചു. കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത് അംഗം പരീത് കരേക്കാട് ഉദ്‌ഘാടനം ചെയ്തു. ഹെഡ്മാസ്റ്റർ വി പി അലിഅക്ബർ മാസ്റ്റർ, എം പി ടി എ പ്രസിഡന്റ് കെ പി രാധിക, പി ടി എ എക്സിക്യൂട്ടീവ് അംഗങ്ങൾ ആയ പി അഷ്‌റഫ്, പി അബ്ദുറഹ്മാൻ എന്നിവർ സംസാരിച്ചു. പരിശീലനത്തിന് പി സുരേഷ് മാസ്റ്റർ, എസ് ആർ ജി കൺവീനർ കെ സുജാത ടീച്ചർ എന്നിവർ നേതൃത്വം നൽകി. യു പി വിഭാഗം മികവ് പ്രദർശനത്തിന് പി സി സന്തോഷ് മാസ്റ്റർ, വി പി ഉസ്മാൻ മാസ്റ്റർ, ഇ കെ ബുഷ്‌റ ടീച്ചർ, വി എം സോമശേഖരൻ മാസ്റ്റർ എന്നിവർ നേതൃത്വം നൽകി. നാനൂറിലധികം രക്ഷിതാക്കൾ പങ്കെടുത്തു.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here