മാനസികവും ബുദ്ധിപരവും ആയ വെല്ലുവിളികൾ നേരിടുന്നവരിൽ കിടപ്പിലായവർക്ക് ആശയ കിറ്റ് നൽകാൻ നടപടി സ്വീകരിക്കണം-“പരിവാർ” കുറ്റിപ്പുറം ബ്ലോക്ക് കമ്മറ്റി
കുറ്റിപ്പുറം: മാനസികവും ബുദ്ധിപരവും ആയ വെല്ലുവിളികൾ നേരിടുന്നവരിൽ കിടപ്പിലായവർക്ക് ആശയ കിറ്റ് നൽകാൻ നടപടി സ്വീകരിക്കണമെന്ന് “പരിവാർ” കുറ്റിപ്പുറം ബ്ലോക്ക് കമ്മറ്റി യോഗം ആവശ്യപ്പെട്ടു. കുറ്റിപ്പുറം എലെറ്റ് ലെബ്രററി ഹാളിൽ ചേർന്ന യോഗം വിവിധ പഞ്ചായത്തുകളിലും വളാഞ്ചേരി നഗരസഭയിലും നടന്ന അദാലത്തുകളുടെ അവലോകനം നടത്തി. എം.പി ചന്ദ്രശേഖരൻ സ്വാഗതം പറഞ്ഞു. ബ്ലോക്ക് കമ്മറ്റി പ്രസിഡൻ്റ് കബീർ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് കമ്മറ്റി സെക്രട്ടറി എ.കെ ഇഖ്ബാൽ, ഉണ്ണി എന്നിവർ സംസാരിച്ചു.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here