അങ്ങാടിപ്പുറം-വളാഞ്ചേരി റോഡിൽ ഭാഗിക ഗതാഗത നിരോധനം
കൊളത്തൂർ : അമ്പലപ്പടി മുതൽ വെങ്ങാട് ഗോകുലം വരെ നവീകരണപ്രവൃത്തികൾ നടക്കുന്നതിനാൽ ശനിയാഴ്ച മുതൽ അങ്ങാടിപ്പുറം-വളാഞ്ചേരി റോഡിൽ ഭാഗിക ഗതാഗത നിരോധനം ഏർപ്പെടുത്തിയതായി പൊതുമരാമത്ത് എക്സിക്യുട്ടീവ് എൻജിനീയർ അറിയിച്ചു. പ്രവൃത്തി പൂർത്തീകരിക്കുന്നതുവരെ ഇതുവഴി വലിയ വാഹനങ്ങളുടെ ഗതാഗതം പൂർണമായി നിരോധിച്ചിട്ടുണ്ട്. മറ്റു വാഹനങ്ങൾ നിയന്ത്രണങ്ങൾക്ക് വിധേയമായി മാത്രമേ കടത്തിവിടുകയുള്ളൂ.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here