ദീർഘദൂര ട്രെയിനുകൾ കുതിക്കുന്നു: സ്റ്റോപ്പില്ലാത്ത മലപ്പുറം ജില്ലയെ നോക്കുകുത്തിയാക്കി
കുറ്റിപ്പുറം: പ്രധാനപ്പെട്ട മൂന്ന് സ്റ്റേഷനുകളും സാമാന്യം നല്ല സൌകര്യങ്ങളുള്ള രണ്ട് സ്റ്റേഷനുകളും അടക്കം അഞ്ചോളം സ്റ്റേഷനുകൾ നിലവിലുണ്ടായിട്ടും മലപ്പുറത്തെ യാത്രക്കാർക്ക് ദീർഘദൂര ട്രെയിനുകളിൽ കയറാനും ഇറങ്ങാനും കോഴിക്കോട് ജില്ലയിലേക്കോ പാലക്കാട് ജില്ലയേയൊ ആശ്രയിക്കേണ്ട ഗതികേട്. നിലവിൽ ജില്ലയിലൂടെ 24 ദീർഘദൂര ട്രെയിനുകൾ നിർത്താതെ പോകുന്നു. കൊച്ചുവേളി-മംഗലാപുരം, മംഗലാപുരം-കൊച്ചുവേളി തുടങ്ങിയ ഇനി സർവീസ് തുടങ്ങാനിരിക്കുന്ന രണ്ടു വണ്ടികൾക്കും ജില്ലയിൽ എവിടെയും സ്റ്റോപ്പുണ്ടാവുകയുമില്ല.
വരുമാനവും യാത്രക്കാരുടെ എണ്ണവും അടിസ്ഥാനമാക്കിയാണ് സ്റ്റോപ്പുകൾ അനുവദിക്കുന്നതെന്നാണ് സ്റ്റോപ്പില്ലാത്തതിനായി റെയിൽവെ നിരത്തുന്ന ന്യായം. എന്നാൽ, തിരൂരിന്റെ അത്രപോലും വരുമാനവും യാത്രക്കാരും ഇല്ലാത്ത പല സ്റ്റേഷനുകളിലും മിക്ക ട്രെയിനുകൾക്കും സ്റ്റോപ്പുണ്ട്. റെയിൽവേ അവഗണനയ്ക്കെതിരെ കർമസമിതി രൂപീകരിച്ച് കേന്ദ്രമന്ത്രിമാർ ഉന്നത ഉദ്യോഗസ്ഥർ എന്നിവർക്ക് പരാതി നൽകിയിരുന്നു. പുതിയ ട്രെയിനുകൾക്ക് ജില്ലയിൽ സ്റ്റോപ് അനുവദിക്കാൻ നടപടിയുണ്ടായില്ലെങ്കിൽ ശക്തമായ പ്രക്ഷോഭം ആരംഭിക്കാനുള്ള തയാറെടുപ്പിലാണ് സംഘടനകൾ.
Content Highlights: passenger protest no stops in malappuram long distance train
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here