മലപ്പുറം പാസ്പോർട്ട് ഓഫീസ് അടക്കില്ല
മലപ്പുറം: രാജ്യത്തെ ഏറ്റവും തിരക്കേറിയ പാസ്‌പോർട്ട് ഓഫീസുകളിൽ ഒന്നായ മലപ്പുറത്തെ കോഴിക്കോട്ടെ പാസ്‌പോർട്ട് ഓഫീസുമായി ലയിപ്പിക്കുന്നതിന്റെ ഭാഗമായി അടച്ചുപൂട്ടാനുള്ള കേന്ദ്രസർക്കാരിന്റെ തീരുമാനം റദ്ദാക്കി. അടച്ചുപൂട്ടാനുള്ള തീരുമാനം ഹൈക്കോടതിയിൽ സർക്കാർ ബോധിപ്പിക്കുകയും ചെയ്തിരുന്നു. ഇനി ഒരറിയിപ്പുണ്ടാകുന്നത് വരെ ഓഫീസ് ബന്ധപ്പെട്ടവരെ മന്ത്രാലയം ഔദ്യോഗികമായി അറിയിച്ചിരിക്കുന്നത്. പാസ്പോർട്ട് ഓഫീസിന്റെ സേവനങ്ങൾ ജില്ലയിൽ അവസാനിപ്പിച്ചതിന്റെ ഭാഗമായി മലപ്പുറത്ത് നിന്നും ജീവനക്കാരെ മറ്റിടങ്ങളിലേക്ക് നിയമിക്കുകയും ഔദ്യോഗിക വസ്തുക്കളും മറ്റും കോഴിക്കോട് കേന്ദ്രത്തിലേക്ക് മാറ്റുകയും ചെയ്തിരുന്നു. മലപ്പുറം എം.പി കുഞ്ഞാലിക്കുട്ടിയുടെയും മറ്റ് ജന പ്രഹിനിധികളുടെയും സമ്മർദവും മറ്റും മൂലം ഏറെ ആശങ്ക്കൾക്കൊടുവിൽ ഓഫീസ് വീണ്ടും തുറക്കാൻ തീരുമാനമാവുകയായിരുന്നു. പാസ്പോർട്ട് ഓഫിസ് പൂട്ടാനുള്ള തീരുമാനത്തിനെതിരെ പി.കെ.കുഞ്ഞാലിക്കുട്ടി എംപി ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഒട്ടേറെ സംഘടനകൾ പ്രക്ഷോഭവുമായി രംഗത്തിറങ്ങുകയും ചെയ്തിരുന്നു.
മന്ത്രിയുടെ ഒപ്പില്ല
മലപ്പുറം പാസ്പോർട്ട് ഓഫിസ് പൂട്ടി കോഴിക്കോട് ഓഫിസിൽ ലയിപ്പിക്കാനുള്ള ഉത്തരവിൽ വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് ഒപ്പുവച്ചിട്ടില്ല എന്ന കാരണത്താലാണു മുൻതീരുമാനം മരവിപ്പിച്ചതെന്ന് അനൗദ്യോഗിക വിവരം. ഇതുമായി ബന്ധപ്പെട്ട ഉത്തരവിറക്കിയതു വിദേശകാര്യ മന്ത്രാലയത്തിലെ ഡെപ്യൂട്ടി പാസ്പോർട്ട് ഓഫിസർ മുഹമ്മദ് നസീമായിരുന്നു. ഉത്തരവിലെ സാങ്കേതികത്വം കോടതിയിൽ ചോദ്യം ചെയ്യപ്പെടാൻ സാധ്യതയുണ്ടെന്നതിനാലാണു തീരുമാനം മരവിപ്പിച്ചതെന്നാണു സൂചന.
ഓഫീസ് തുറന്ന് പ്രവര്‍ത്തിക്കാനുള്ള ഉത്തരവ് വന്നതിനെ തുടര്‍ന്ന് കുഞ്ഞാലിക്കുട്ടിയുടെ ഫേസ്‌ബുക്ക് കുറിപ്പ്
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here