HomeNewsEducationNewsസംസ്ഥാന ന്യൂനപക്ഷ ക്ഷേമ വകുപ്പിൻറെ കീഴിൽ നടത്തിവരുന്ന പാസ്സ്‌വേർഡ് പദ്ധതി കുറ്റിപ്പുറം ഗവ: ഹയർ സെക്കന്ററി സ്ക്കൂളിൽ നടന്നു

സംസ്ഥാന ന്യൂനപക്ഷ ക്ഷേമ വകുപ്പിൻറെ കീഴിൽ നടത്തിവരുന്ന പാസ്സ്‌വേർഡ് പദ്ധതി കുറ്റിപ്പുറം ഗവ: ഹയർ സെക്കന്ററി സ്ക്കൂളിൽ നടന്നു

passwprd-ghss-kuttippuram

സംസ്ഥാന ന്യൂനപക്ഷ ക്ഷേമ വകുപ്പിൻറെ കീഴിൽ നടത്തിവരുന്ന പാസ്സ്‌വേർഡ് പദ്ധതി കുറ്റിപ്പുറം ഗവ: ഹയർ സെക്കന്ററി സ്ക്കൂളിൽ നടന്നു

കുറ്റിപ്പുറം : ഹയർ സെക്കൻഡറി തലങ്ങളിലെ വിദ്യാർത്ഥികൾക്കായി സംസ്ഥാന ന്യൂനപക്ഷ ക്ഷേമ വകുപ്പിൻറെ കീഴിൽ നടത്തിവരുന്ന പാസ്സ്‌വേർഡ് പദ്ധതി കുറ്റിപ്പുറം ഗവ:ഹയർ സെക്കന്ററി സ്ക്കൂളിൽ നടന്നു.കുറ്റിപ്പുറം പഞ്ചായത്ത് പ്രസിഡന്റ് ഫസീന അഹമ്മദ്‌കുട്ടി ഉൽഘാടനം ചെയ്തു. ന്യൂനപക്ഷ മത വിഭാഗങ്ങളിൽ പെടുന്ന വിദ്യാർത്ഥികളുടെ സമഗ്ര വ്യക്തിത്വ വികസനം ലക്ഷ്യമിട്ടുള്ള ക്യാമ്പിൽ ടൈംമാനേജ്മെൻറ്, ലീഡർഷിപ്പ്, വ്യക്തിത്വ വികസനം മോട്ടിവേഷൻ, കരിയർ ഗൈഡൻസ്, ഗോൾ സെറ്റിംഗ് എന്നീ സെഷനുകളിൽ ഹിഷാം, മുഹമ്മദ്‌ റാഫി പൊന്നാനി, എന്നീ അദ്ധ്യാപകർ ക്ലാസുകൾ എടുത്തു .പ്രിൻസിപ്പൽ ഷീബ അധ്യക്ഷത വഹിച്ചു. സി.സി.എം.വൈ പ്രിൻസിപ്പാൾ പ്രൊഫ: കെ.പി. ഹസ്സൻ ക്യാമ്പ് വിശദീകരണം നടത്തി. പി.ടി.എ പ്രസിഡന്റ് സി കെ ജയകുമാർ, പി ടി മുസ്തഫ എന്നിവർ ആശംസകൾ അറിയിച്ചു. ക്യാമ്പ് കോർഡിനേറ്റർ ശ്രീമതി സുമ സ്വാഗതവും സ്ക്കൂൾ സ്റ്റാഫ് സെക്രട്ടറി അബ്ദുൽ അസീസ് നന്ദിയും പറഞ്ഞു. സർട്ടിഫിക്കറ്റ്‌ വിതരണത്തിനു ശേഷം ക്യാമ്പ്‌ സമാപിച്ചു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!