പട്ടാമ്പി പാലം ഗതാഗതത്തിനായി തുറന്നു കൊടുത്തു
പട്ടാമ്പി : പ്രളയദുരിതം തീർത്ത കേടുപാടുകളിൽ നിന്നും കരകയറി പട്ടാമ്പി പാലം വാഹനങ്ങൾക്ക് ഗതാഗതത്തിനായി തുറന്നുകൊടുത്തു ഇന്ന് പകൽ പതിനൊന്ന് മണിക്ക് നടന്ന സുരക്ഷാ പരിശോധനക്ക് ശേഷമാണ് പാലം ബസ്സുകൾ അടക്കമുള്ള യാത്രാ വാഹനങ്ങൾക്കായി തുറന്നു കൊടുത്തത്.
പട്ടാമ്പി M.L.A മുഹമ്മദ് മുഹ്‌സിനാണ് പാലം തുറന്നുകൊടുത്തത് കേരളത്തെ ദുരിതകടലിലാക്കിയ പ്രളയത്തിനെ തുടർന്ന് കഴിഞ്ഞ ആഗസ്റ്റ് 15 നാണ് പാലം അടച്ചിട്ടത് തുടർന്ന് അടുത്ത ദിവസം പുഴ നിറഞ്ഞു വെള്ളം കയറി കൈവരികളും സമീപ റോഡുകളും തകരാറിലായത്തോടെ പട്ടാമ്പി പാലത്തിന്റെ ബലവും സുരക്ഷയും ഭീഷണിയായെങ്കിലും വെള്ളം ഇറങ്ങിയതിനു ശേഷം നടന്ന സുരക്ഷാപരിശോധനയിൽ പാലത്തിനു കാര്യമായ കേടുപാടുകൾ ഒന്നും തന്നെ ഇല്ലെന്നും കൈവരികളും തരാറിലായ അപ്രോച്ചു റോഡുകളും പുനർനിർമിച്ചു ഗതാഗതത്തിന് തുറന്നുകൊടുക്കാനുമായിരുന്നു തീരുമാനം.
ആഗസ്റ്റ് 20 മുതൽ കാൽനട യാത്രികരെ പാലത്തിലൂടെ കടത്തിവിടുന്നതിനുള്ള അനുമതി നൽകിയിരുന്നു തുടർന്ന് നടന്ന പുനരുദ്ധാരണ പ്രവർത്തനങ്ങൾ അതിവേഗം പൂർത്തിയാക്കിയാണ് ഇന്ന് പതിനൊന്നരമണിയോടെ പാലം വാഹനങ്ങൾക്കായി തുറന്നു കൊടുത്തത് പാലത്തിലൂടെ . വാഹനങ്ങൾ ഗതാഗതം നടത്തുന്നതോടെ ദിവസങ്ങളായി യാത്രികർ അനുഭവിച്ചിരുന്ന ദുരിതത്തിന് പരിഹാരമായിട്ടുണ്ട്
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here