HomeNewsDevelopmentsപട്ടാമ്പി പാലം അടുത്ത മാസം ആറിന് തുറക്കും: എംഎൽഎ

പട്ടാമ്പി പാലം അടുത്ത മാസം ആറിന് തുറക്കും: എംഎൽഎ

pattambi-bridge

പട്ടാമ്പി പാലം അടുത്ത മാസം ആറിന് തുറക്കും: എംഎൽഎ

പട്ടാമ്പി: പുഴ നിറഞ്ഞു വെള്ളം കയറി കൈവരികളും സമീപ റോഡുകളും തകരാറിലായ പട്ടാമ്പി പാലത്തിന്റെ നവീകരണ പ്രവർത്തനങ്ങൾ പൂർത്തിയാക്കി ആറിനു ഗതാഗതത്തിനു തുറന്നുകൊടുക്കുമെന്നു മുഹമ്മദ് മുഹസിൻ എംഎൽഎ. വരും ദിവസങ്ങളിൽ മഴയോ മറ്റു തടസ്സങ്ങളോ ഉണ്ടായില്ലെങ്കിൽ ആറിനകം പണി തീരത്തക്കവിധത്തിലാണു നവീകരണ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നതെന്ന് എംഎൽഎ പറഞ്ഞു. പാലത്തിന്റെ കൈവരികളുടെ നിർമാണവും പാലത്തിനു മുകളിൽ വെള്ളത്തിന്റെ കുത്താെഴുക്കിൽ കേടായ റോഡിന്റെ ഉപരിതലം ബലപ്പെടുത്തലും അപ്രോച്ച് റോഡിന്റെ നവീകരണവുമാണു നടത്തുന്നത്. ഇതിന്റെയെല്ലാം പണി പുരോഗമിക്കുന്നതായി എംഎൽഎ അറിയിച്ചു.
pattambi-bridge
പാലത്തിലൂടെ കാൽനട യാത്ര അനുവദിച്ചതിനാൽ കാൽനടയാത്രക്കാരുടെ വഴി തടസ്സപ്പെടാതെയുള്ള പണിയെ നടത്താനാകൂ. യാത്രക്കാരുടെ വിഷമം കണക്കിലെടുത്തു യുദ്ധകാലാടിസ്ഥാനത്തിൽ തന്നെയാണു പണി പുരോഗമിക്കുന്നതെന്നും എംഎൽഎ പറഞ്ഞു.
pattambi-bridge
കൈവരികളുടെ നിർമാണം പൂർത്തിയായാൽ പാലത്തിലൂടെ ചെറിയ വാഹനങ്ങൾ കടത്തിവിടുമെന്നും തുടർന്നുള്ള പരിശോധനയ്ക്കു ശേഷം വലിയ വാഹനങ്ങളും കടത്തി വിടുമെന്നാണു പൊതുമരാമത്ത് വകുപ്പ് റോഡ്, പാലം വിഭാഗം അധികൃതർ അറിയിച്ചിട്ടുള്ളത്. പുഴയിലെ വെള്ളം കൂടുതൽ താഴ്ന്നതോടെ പാലത്തിന്റെ തൂണുകളുടെ അടിവരെ കാണുന്നുണ്ടിപ്പോൾ. കാഴ്ചയിൽ തൂണുകൾക്കു ബലക്ഷയമില്ലാത്തിനാൽ വൈകാതെ തന്നെ പാലത്തിലൂടെ വലിയവാഹനങ്ങൾക്കും ഓടാനാകുമെന്നാണു പ്രതീക്ഷിക്കുന്നത്.
pattambi-bridge
പാലത്തിന്റെ താൽക്കാലിക അറ്റകുറ്റപ്പണികൾ നടത്തി ഗതാഗതത്തിനു തുറന്നു കൊടുക്കാനാണ് ഇപ്പോൾ ശ്രമമെന്നും കൂടുതൽ ബലപ്പെടുത്തൽ ആവശ്യമെന്നുകണ്ടാൽ പിന്നീടു നടത്തുമെന്നും മുഹമ്മദ് മുഹസിൻ എംഎൽഎ അറിയിച്ചു. ഇപ്പോൾ നടക്കുന്ന പണിയുടെ ഗുണനിലവാരം ഉറപ്പാക്കും. പണിയുടെ പുരോഗതി വിലയിരുത്താൻ പാലത്തിനു സമീപം എത്തിയതായിരുന്നു എംഎൽഎ. നഗരസഭാധ്യക്ഷൻ കെ.എസ്.ബി.എ.തങ്ങൾ, പാലം വിഭാഗം ചീഫ് എൻജിനീയർ ജീവരാജ്, സുപ്രണ്ടിങ് എൻജിനീയർ മിനി, എക്സിക്യൂട്ടീവ് എൻജിനീയർ ശ്രീലേഖ, അസി. എക്സിക്യൂട്ടീവ് എൻജിനീയർ ജയരാജ് എന്നിവരും ഉണ്ടായിരുന്നു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!