വേലായുധൻ വെന്നിയൂരിന്റെ നിര്യാണം; പിസിഎഫ് എടയൂർ പഞ്ചായത്ത് കമ്മറ്റി അനുശോചനം രേഖപ്പെടുത്തി
എടയൂർ: പിഡിപി മുൻ സംസ്ഥാന സെക്രട്ടറിയും ഇപ്പോൾ സംസ്ഥാന കൗൺസിൽ അംഗ വുമായിരുന്ന വേലായുധൻ വെന്നിയൂരിന്റെ നിര്യാണത്തിൽ പിസിഎഫ് എടയൂർ പഞ്ചായത്ത് കമ്മറ്റി അനുശോചനം രേഖപ്പെടുത്തി. ദീർഘകാലം പി.ഡി.പി യേയും വിശിഷ്യാ മഅദനിയേയും എന്നും നെഞ്ചിലേറ്റി പാർട്ടിയുടെ സമരമുഖങ്ങളിൽ നിറ സാന്നിധ്യമായിരുന്ന വേലായുധൻ വെന്നിയൂരിന്റെ നിര്യാണം ഒരു തീരാ നഷ്ടമാണെന്ന് പിസിഎഫ് മണ്ഡലം കൗൺസിൽ അംഗം നജ്മുദ്ധീൻ പൂക്കാട്ടിരി അഭിപ്രായപ്പെട്ടു. യോഗത്തിൽ പി.സി.എഫ് എടയൂർ പഞ്ചായത്ത് കമ്മറ്റി പ്രസിഡന്റ് അബ്ദുൾ കരീം തിണ്ടലം അധ്യക്ഷത വഹിച്ചു. ഫൈസൽ ബാബു മുഖ്യപ്രഭാഷണം നടത്തി. നേതാക്കന്മാരായ സക്കീർ ഹുസൈൻ, U.T അലവിക്കുട്ടി, സക്കീർ കെ.കെ, മരക്കാർ, ഫൈസൽ ബാബു, അബൂബക്കർ മണ്ഡലം കൗൺസിൽ അംഗങ്ങളായ സമീജ് വി.പി, മുഹമ്മദ് അലി ടി.പി എന്നിവർ പ്രസംഗിച്ചു. ഷംസുദ്ദീൻ പൂക്കാട്ടിരി സ്വാഗതവും ശിഹാബ് ടി.പി നന്ദിയും പറഞ്ഞു.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here